ഹൂസ്റ്റണ്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ 2020

ഹൂസ്റ്റണ്‍ ഓര്‍ത്തഡോക്‌സ്   കണ്‍വന്‍ഷന്‍ 2020
ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദാസനത്തിലെ ഹൂസ്റ്റണ്‍ റീജിയനില്‍ ഉള്‍പ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓര്‍ത്തോഡോക്‌സ് കണ്‍വന്‍ഷന്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (9915 Belknap Rd, Sugar Land, TX 77498) 2020 നവംബര്‍ 19, 20, 21 (വ്യാഴം, വെള്ളി, ശനി) എന്നീ തീയതികളില്‍ നടത്തപ്പെടുന്നു. ഹൂസ്റ്റണില്‍ നടത്തപ്പെടുന്ന ഈ സംയുക്ത കണ്‍വെന്‍ഷന് സെന്റ് തോമസ് കത്തിഡ്രല്‍, സെന്റ് ഗ്രീഗോറിയോസ് , സെന്റ് സ്റ്റീഫന്‍സ്, സെന്റ് മേരീസ്, സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് എന്നീ ദേവാലയങ്ങള്‍ നേതൃത്വം നല്‍കും.


ഈ വര്‍ഷത്തെ കണ്‍വെന്‍ഷനു സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദാസന സഹായ മെത്രാപ്പോലീത്താ ഡോ.സഖറിയാസ് മാര്‍ അപ്രേം,മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ പ്രമുഖ കണ്‍വന്‍ഷന്‍ പ്രാസംഗികനും, ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തോഡോക്‌സ് ഇടവക വികാരിയുമായ റവ. ഫാ.ഐസക് ബി.പ്രകാശ്, ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തോഡോക്‌സ് ഇടവക വികാരി റവ. ഫാ.ജേക് കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കും. വിവിധ ഇടവകകളില്‍ നിന്നുമുള്ള അംഗങ്ങള്‍ ചേര്‍ന്നുള്ള ഗായകസംഘം ഗാനശുശ്രൂഷ നയിക്കും.യുവതി യുവാക്കള്‍ക്കും, കുട്ടികള്‍ക്കുമായി പ്രത്യേക സെഷനുകളും ഉണ്ടാകും.


കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിന് ഈ ഇടവകകളില്‍ നിന്നുള്ള വൈദികരും ഇടവക അംഗങ്ങളും അടങ്ങുന്ന വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, സെക്രട്ടറി മനോജ് തോമസ് (സെന്റ് തോമസ് ), ട്രഷറര്‍: അനില്‍ എബ്രഹാം (സെന്റ് മേരീസ്), കമ്മറ്റി അംഗങ്ങളായി ഷീജ വര്‍ഗ്ഗീസ് , എല്‍ദോ പീറ്റര്‍ (സെന്റ് ഗ്രീഗോറിയോസ് )ഫിലിപ്പ് ഫിലിപ്പോസ് , സജി പുളിമൂട്ടില്‍, ജിം തോമസ് (സെന്റ് സ്റ്റീഫന്‍സ്), നൈനാന്‍ വീട്ടിനാല്‍, ഷാജി പുളിമൂട്ടില്‍, (സെന്റ് മേരീസ് ) രാജു സ്‌കറിയ, ഷിജിന്‍ തോമസ് , (സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് , ഷൈനി ജോര്‍ജ് & ബിജു ജോര്‍ജ്, (സെന്റ് തോമസ് ) ഗായകസംഘ കോഓര്‍ഡിനേറ്റര്‍മാരായി – വിശാഖ് പണിക്കര്‍, സ്റ്റീഫന്‍ ജെയിംസ് (സെന്റ് മേരീസ്) ബിജു ജോര്‍ജ് (സെന്റ് തോമസ്) പബ്ലിസിറ്റി കണ്‍വീനര്‍ ഫാ.ജോണ്‍സന്‍ പുഞ്ചക്കോണം, എല്‍ദോ പീറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു .

സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ ഫേസ്ബുക് ലൈവില്‍ കൂടിയും ഓര്‍ത്തോഡോക്‌സ് ടിവിയുടെ യൂട്യൂബ് ചാനലില്‍ കൂടിയും കണ്‍വന്‍ഷന്‍ തത്സമയസംപ്രേക്ഷണം ഉണ്ടായിരിക്കും.

Facebook link

https://m.facebook.com/StMarysMalankaraOrthodoxChurchHoustonTexas/?ref=m_notif&notif_t=live_video_explicit


Youtube Link

https://www.youtube.com/c/OrthodoxTVlive/videos?view_as=subscriber


കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം (കണ്‍വീനര്‍) 7703109050

മനോജ് തോമസ് (സെക്രട്ടറി): 8326330593

അനില്‍ എബ്രഹാം (ട്രഷറര്‍):3464011741Other News in this category4malayalees Recommends