ഷാര്‍ജയില്‍ വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഫീസ് വെട്ടികുറച്ചു

ഷാര്‍ജയില്‍ വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഫീസ് വെട്ടികുറച്ചു
ഷാര്‍ജയില്‍ വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഫീസ് വെട്ടികുറച്ചു. ഇന്ന് മുതല്‍ വാര്‍ഷിക വാടകയുടെ രണ്ട് ശതമാനം ഫീസ് മാത്രമേ രജിസ്‌ട്രേഷന് ഈടാക്കൂ എന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു. നേരത്തേ ഇത് നാല് ശതമാനമായിരുന്നു. എല്ലാതരം വാടക കരാറുകള്‍ക്കും ഈ ഇളവ് ബാധകമാണ്. ഷാര്‍ജയില്‍ താമസിക്കുന്നതും ബിസിനസ് ചെയ്യുന്നതുമായ പ്രവാസികള്‍ക്ക് ഇളവ് ആശ്വാസമാകും. താമസിക്കുന്ന കെട്ടിടത്തിന്റെയും, വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടത്തിന്റെയും വ്യവസായ ആവശ്യത്തിനുള്ള കെട്ടിത്തിന്റെയും വാടക കരാറുകള്‍ കുറഞ്ഞ നിരക്കില്‍ രജിസ്റ്റര്‍ ചെയ്യാം.

വാര്‍ഷിക വാടകയുടെ രണ്ട് ശതമാനം മാത്രേമേ ഇനി മുതല്‍ അറ്റസ്റ്റേഷന്‍ നടപടികള്‍ക്ക് നഗരസഭ ഫീസായി ഈടാക്കുകയുള്ളു. കഴിഞ്ഞദിവസം വരെ വാര്‍ഷിക വാടകയുടെ നാല് ശതമാനം ഇതിന് ഈടാക്കിയിരുന്നു. പുതിയ വാടക കരാറുണ്ടാക്കുമ്പോഴും നിലവിലെ കരാര്‍ പുതുക്കുമ്പോഴും ഈ ആനുകൂല്യം ലഭിക്കും.

Other News in this category



4malayalees Recommends