യുഎസില്‍ കോവിഡ് കേസുകള്‍ കൂടുതല്‍ ശക്തമായി പെരുകുന്നു; നിരവധി ടൗണുകളില്‍ പുതിയ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍;സോഷ്യല്‍ ഗാദറിഗിന് കര്‍ക്കശമായ പരിധി; വരാനിരിക്കുന്ന ഹോളിഡേ ട്രാവല്‍ സീസണും ശൈത്യവും രോഗം വീണ്ടും വഷളാക്കുമെന്ന് മുന്നറിയിപ്പ്

യുഎസില്‍ കോവിഡ് കേസുകള്‍ കൂടുതല്‍ ശക്തമായി പെരുകുന്നു; നിരവധി ടൗണുകളില്‍ പുതിയ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍;സോഷ്യല്‍ ഗാദറിഗിന് കര്‍ക്കശമായ പരിധി; വരാനിരിക്കുന്ന ഹോളിഡേ ട്രാവല്‍ സീസണും ശൈത്യവും രോഗം വീണ്ടും വഷളാക്കുമെന്ന് മുന്നറിയിപ്പ്
യുഎസില്‍ കോവിഡ് കേസുകള്‍ കൂടുതല്‍ ശക്തമായി പെരുകുന്നതിനാല്‍ നിരവധി ടൗണുകളില്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ട്.ഫിലാദല്‍ഫിയ സിറ്റിയിലും മറ്റ് നിരവധി വലിയ യുഎസ് സ്റ്റേറ്റുകളിലും തിങ്കളാഴ്ച പുതിയ കര്‍ക്കശമായ സോഷ്യല്‍ ഗാദറിഗ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം പൊതു സ്ഥലങ്ങളില്‍ ഒന്നിച്ച് കൂടാന്‍ ആളുകള്‍ക്ക് കടുത്ത പരിധിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ കമേഴ്‌സ്യല്‍ ആക്ടിവിറ്റികള്‍ക്കും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നു.

കോവിഡ് രോഗികളുടെ പെരുപ്പം ഇവിടങ്ങളിലെ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തെ തകിടം മറിച്ചതിനെ തുടര്‍ന്നും തല്‍ഫലമായി വരാനിരിക്കുന്ന ആഴ്ചകളില്‍ മരണം കൂടമെന്ന ആശങ്കയും ശക്തമായതിനാ ലാണ് പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നത്. ന്യൂ ജഴ്‌സി, കാലിഫോര്‍ണിയ, ഓഹിയോ, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലെ നിരവധി വലിയ നഗരങ്ങളിലും പ്രാദേശിക ഭരണ പ്രദേശങ്ങളിലും പുതിയ കര്‍ക്കശമായ കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളുമാണേര്‍പ്പെടുത്തിയിരിക്കുന്നത്.

ദേശീയവ്യാപകമായി കോവിഡ് ബാധയില പെരുപ്പവും ആശുപത്രികളിലെത്തുന്ന കോവിഡ് രോഗികളു ടെ എണ്ണം വര്‍ധിച്ചതുമാണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് അധികൃതരെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്.വരാനിരിക്കുന്ന ഹോളിഡേ ട്രാവല്‍ സീസണും കടുത്ത ശൈത്യവും കോവിഡ് വ്യാപനം ഇനിയും രൂക്ഷമാക്കുമെന്ന മുന്നറിയിപ്പും ഹെല്‍ത്ത് എക്‌സ്പര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാല്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ നിര്‍ ദേശി്ക്കുന്നു.

Other News in this category



4malayalees Recommends