കാനഡയിലെ ന്യൂനപക്ഷ വിഭാഗക്കാര്‍ക്കിടയില്‍ കോവിഡ് മരണം വല്ലാതെ പെരുകുന്നു;ബ്രിട്ടീഷ് കൊളംബിയ, ക്യൂബെക്ക് , ഒന്റാറിയോ എന്നിവയെ പോലുള്ള പ്രൊവിന്‍സുകളിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കോവിഡ് മരണങ്ങളേറെ

കാനഡയിലെ  ന്യൂനപക്ഷ വിഭാഗക്കാര്‍ക്കിടയില്‍ കോവിഡ് മരണം വല്ലാതെ  പെരുകുന്നു;ബ്രിട്ടീഷ് കൊളംബിയ, ക്യൂബെക്ക് , ഒന്റാറിയോ എന്നിവയെ പോലുള്ള പ്രൊവിന്‍സുകളിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കോവിഡ് മരണങ്ങളേറെ
കാനഡയിലെ ന്യൂനപക്ഷ വിഭാഗക്കാര്‍ക്കിടയില്‍ കോവിഡ് മരണം വല്ലാതെ പെരുകുന്നുവെന്നും മുന്നറിയിപ്പേകി സ്റ്റാറ്റിറ്റിറ്റിക്‌സ് കാനഡ രംഗത്തെത്തി. ബ്രിട്ടീഷ് കൊളംബിയ, ക്യൂബെക്ക് , ഒന്റാറിയോ എന്നിവയെ പോലുള്ള പ്രൊവിന്‍സുകളിലെ കമ്മ്യൂണിറ്റീസ് ഹോമുകളിലെ അന്തേവാസികള്‍ക്കിടയിലാണ് ഇത്തരം കോവിഡ് മരണങ്ങളേറുന്നത്. എത്‌നോ-കള്‍ച്ചറല്‍ നൈബര്‍ ഹുഡുകളിലെ കോവിഡ മരണനിരക്കുകളെ കുറിച്ച് കഴിഞ്ഞ മാസം സ്റ്റാറ്റിറ്റിക്‌സ് കാനഡ പുറത്ത് വിട്ട റിപ്പോര്‍ട്ട് വിശദമായി വിശകലനം ചെയ്തിരുന്നു.

ഇത്തരം സ്‌റ്റേറ്റുകള്‍ വിവിധ വിഭാഗങ്ങള്‍ക്കിടയിലെ കോവിഡ് മരണനിരക്കുകളെ കുറിച്ച് കൂടുതല്‍ വിശദമായ രീതിയില്‍ കണക്കുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പ്രസ്തുത റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരുന്നു. ബ്രിട്ടീഷ് കൊളംബിയയില്‍ ദൃശ്യമായ ന്യൂനപക്ഷങ്ങള്‍ 25 ശതമാനമാണെന്നും ഇവിടുത്തെ കോവിഡ് മരണനിരക്ക് ഒരു ദ്യശ്യമായ ന്യൂനപക്ഷങ്ങള്‍ ഒരു ശതമാനമായ നൈബര്‍ഹുഡകളിലേക്കാള്‍ പത്തിരട്ടി കൂടുതലാണെന്നും സ്റ്റാറ്റിറ്റിക്‌സ് കാനഡ വെളിപ്പെടുത്തുന്നു.

ഒന്റാറിയോവിലും ക്യൂബെക്കിലുമുള്ള നൈബര്‍ ഹുഡുകളില്‍ ദൃശ്യമായ ന്യൂനപക്ഷങ്ങള്‍ വന്‍ തോതിലാണുള്ളത്. ഇവിടെ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ കോവിഡ് മരണ നിരക്ക് പൊതുസമൂഹത്തിലെ മരണനിരക്കിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണ്. കാനഡയിലെ പൊതുവെയുള്ള മരണനിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബ്രിട്ടീഷ് കൊളംബിയയിലെ എത്‌നോ-കള്‍ച്ചറല്‍ നൈബര്‍ ഹുഡുകളിലെ കോവിഡ് മരണനിരക്കി പത്തിരട്ടിയിലധികമാണ്. പ്രവിശ്യയില്‍ പൊതുവെയുള്ള മരണനിരക്ക് കുറവാണെന്നിരിക്കേയാണ് ഈ സ്ഥിതി സംജാതമായിരിക്കുന്നതെന്നത് ആശങ്കയേററുന്നു.

Other News in this category



4malayalees Recommends