ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതായതോടെ കമ്പനിയിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയ പ്രവാസി യുവാവ് അറസ്റ്റില്‍

ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതായതോടെ കമ്പനിയിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയ പ്രവാസി യുവാവ് അറസ്റ്റില്‍
ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതായതോടെ കമ്പനിയിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയ പ്രവാസി യുവാവ് അറസ്റ്റില്‍. ഇരുപത്തേഴുകാരനായ ബംഗ്ലാദേശി സ്വദേശിയാണ് പിടിയിലായത്. ദുബായ് അല്‍ ഹംരിയയിലെ ഓഫീസില്‍ സെപ്തംബര്‍ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്

ശമ്പളം കിട്ടാതായതോടെ യുവാവിന്റെ ജീവിതം ദുരിതത്തിലായിരുന്നു.കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ നിരവധി തവണ അധികൃതരോട് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ പണം കിട്ടാതായതോടെ ക്യാനില്‍ പെട്രോളുമായി ഓഫീസില്‍ ചെല്ലുകയായിരുന്നു. ഓഫീസിലെ അക്കൗണ്ടിന്റെ മുറിയിലേയ്ക്ക് പെട്രോള്‍ ക്യാനുമായി ചെന്ന് പണം തന്നില്ലെങ്കില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് യുവാവ് ഭീഷണി മുഴക്കി.പേടിച്ചുപോയ അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു



Other News in this category



4malayalees Recommends