യുഎസില്‍ പിഫിസറിന്റെ കോവിഡ് 19 വാക്‌സിന്‍ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അനുവാദം തേടുന്നു; നീക്കം വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന് ട്രയലിലൂടെ തെളിഞ്ഞതിനാല്‍; എല്ലാ പ്രായഗ്രൂപ്പുകളിലും എത്‌നിക് വിഭാഗങ്ങളിലും വാക്‌സിന്‍ പ്രതിരോധമേകുന്നു

യുഎസില്‍ പിഫിസറിന്റെ കോവിഡ് 19 വാക്‌സിന്‍ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അനുവാദം തേടുന്നു;  നീക്കം വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന് ട്രയലിലൂടെ തെളിഞ്ഞതിനാല്‍; എല്ലാ പ്രായഗ്രൂപ്പുകളിലും എത്‌നിക് വിഭാഗങ്ങളിലും വാക്‌സിന്‍ പ്രതിരോധമേകുന്നു
പിഫിസറിന്റെ കോവിഡ് 19 വാക്‌സിന്‍ യുഎസില്‍ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അനുവാദം തേടാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ ട്രയലില്‍ കോവിഡിനെതിരെ ഈ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന് തെളിഞ്ഞിരുന്നു. ഇത് സംബന്ധിച്ച സ്ഥിരീകരണം പിഫിസര്‍ ബുധനാഴ്ച നടത്തുകയും ചെയ്തിരുന്നു. വാക്‌സിന്‍ ഉപയോഗം സംബന്ധിച്ച രണ്ട് മാസത്തെ സേഫ്റ്റി ഡാറ്റയുടെ അടിസ്ഥാനത്തില്‍ എമര്‍ജന്‍സി യുഎസ് അഥോറൈസേഷനായി അപേക്ഷിക്കാന്‍ പോകുന്നുവെന്നാണ് പിഫിസര്‍ പറയുന്നത്.

തങ്ങള്‍ ജര്‍മന്‍ പാര്‍ട്ണറായ ബയോഎന്‍ടെകുമായി ചേര്‍ന്ന് വികസിപ്പിച്ചിരിക്കുന്ന വാക്‌സിന്‍ ഫലപ്രദമാണെന്നാണ് പിഫിസര്‍ പറയുന്നത്. വിവിധ പ്രായഗ്രൂപ്പുകളിലും എത്‌നിക് ഗ്രുപ്പുകളിലും വാക്‌സിന്‍ ഫലപ്രദമാണെന്ന് സ്ഥിരീകരിച്ചതിനാലാണ് യുഎസില്‍ വാക്‌സിന്‍ അടിയന്തിരമായി ഉപയോഗിക്കുന്നതിനുള്ള അനുവാദം തേടിയിരിക്കുന്നതെന്നാണ് പിഫിസര്‍ പറയുന്നത്. തങ്ങളുടെ വാക്‌സിന് കാര്യമായ പാര്‍ശ്വഫലങ്ങളില്ലാത്തതിനാല്‍ ലോകമെമ്പാടും കോവിഡിനെ പ്രതിരോധിക്കുന്നതിന് ഇത് അധികം വൈകാതെ ഉപയോഗിക്കാന്‍ സാധിച്ചേക്കാമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

കോവിഡ് ബാധിച്ചാല്‍ ഏറ്റവും അപകട സാധ്യതയുള്ള ഏയ്ജ് ഗ്രൂപ്പായ 65 വയസിന് മേല്‍ പ്രായമുള്ളവരില്‍ പിഫിസര്‍ വാക്‌സിന്‍ 94 ശതമാനം ഫലപ്രദമാണെന്നാണ് ഏറ്റവും പുതിയ ട്രയലിലൂടെ തെളിഞ്ഞിരിക്കുന്നത്. നേരത്തെ നടത്തിയ ട്രയലില്‍ വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞതിന് ഒരാഴ്ചക്ക് ശേഷമാണ് കുറച്ച് കൂടി പ്രതീക്ഷയുയര്‍ത്തുന്ന രണ്ടാം ട്രയല്‍ ഫലം പുറത്ത് വന്നിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളും മരണങ്ങളുമുണ്ടായ അമേരിക്കയില്‍ ഈ വാക്‌സിന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ തുടങ്ങുന്നത് കടുത്ത ആശ്വാസമേകുമെന്ന പ്രതീക്ഷ ശക്തമാവുകയാണ്.

Other News in this category



4malayalees Recommends