കാനഡയിലെ സ്‌കൂളുകളില്‍ കോവിഡ് കേസുകള്‍ പെരുകുന്നു; രാജ്യമാകമാനം വീണ്ടും സ്‌കൂളുകള്‍ അടച്ചിട്ടേക്കുമെന്ന് ആശങ്ക; നുനാവട്ടില്‍ സ്‌കൂളുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചു; ക്യൂബെക്കും ഒന്റാറിയോവും സ്‌കൂള്‍ വിന്റര്‍ അവധി ക്രിസ്മസും പുതുവര്‍ഷവും കഴിഞ്ഞ് നീട്ടും

കാനഡയിലെ സ്‌കൂളുകളില്‍ കോവിഡ് കേസുകള്‍ പെരുകുന്നു; രാജ്യമാകമാനം വീണ്ടും സ്‌കൂളുകള്‍ അടച്ചിട്ടേക്കുമെന്ന് ആശങ്ക; നുനാവട്ടില്‍ സ്‌കൂളുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചു; ക്യൂബെക്കും ഒന്റാറിയോവും സ്‌കൂള്‍ വിന്റര്‍ അവധി ക്രിസ്മസും പുതുവര്‍ഷവും കഴിഞ്ഞ് നീട്ടും
കാനഡയിലെ സ്‌കൂളുകളില്‍ കോവിഡ് കേസുകള്‍ പെരുകുന്നതിനാല്‍ വീണ്ടും രാജ്യവ്യാപകമായി സ്‌കൂളുകള്‍ അടച്ച് പൂട്ടേണ്ടി വരുമെന്ന ആശങ്ക ശക്തമായി. ബുധനാഴ്ച നുനാവട്ടില്‍ സ്‌കൂളുകളില്‍ കോവിഡ് പെരുപ്പത്തെ തുടര്‍ന്ന് പ്രൊവിന്‍സിലെ സ്‌കൂളുകള്‍ അടച്ച് പൂട്ടിയിരുന്നു. ഈ നടപടിക്കൊരുങ്ങുന്ന രാജ്യത്തെ ആദ്യത്തെ പ്രൊവിന്‍സാണ് നുനാവട്ട്. ഇത് പ്രകാരം ഇവിടുത്തെ എല്ലാ സ്‌കൂളുകളും രണ്ടാഴ്ചത്തേക്കാണ് അടച്ച് പൂട്ടിയിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് ടീച്ചര്‍മാര്‍ ഓണ്‍ലൈനിലൂടെയാണ് ക്ലാസെടുക്കാന്‍ തുടങ്ങിയിരിക്കുന്നത്. നുനാവട്ടിലെ സ്‌കൂളുകളില്‍ തിങ്കളാഴ്ചത്തേക്കാള്‍ ചൊവ്വാഴ്ച കോവിഡ് കേസുകള്‍ ഇരട്ടിയായി 60 കേസുകളായിത്തീര്‍ന്നിരുന്നു. കുട്ടികള്‍ക്ക് പുറമെ ചില സ്‌കൂള്‍ ജീവനക്കാര്‍ക്കും കോവിഡ് പോസിറ്റീവ് ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ മാനിട്ടോബയിലും ക്യൂബെക്കിലും സ്‌കൂളുകളില്‍ വരാനിരിക്കുന്ന രണ്ടാഴ്ചത്തെ അവധിക്കാലം കുറച്ച് കൂടി ദീര്‍ഘിപ്പിക്കുന്ന കാര്യം പരിഗണിച്ച് വരുന്നുവെന്നാണ് ഇവിടങ്ങളിലെ പ്രീമിയര്‍മാര്‍ പറയുന്നത്.

ഈ പ്രൊവിന്‍സുകളിലെ സ്‌കൂളുകളിലും കോവിഡ് പെരുപ്പം വര്‍ധിച്ചതിനെ തുടര്‍ന്നാണീ നടപടിയെക്കുറിച്ച് ആലോചിക്കുന്നതെന്നും പ്രീമിയര്‍മാര്‍ വിശദീകരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ വിന്റര്‍ അവധി ക്രിസ്മസിനും പുതുവര്‍ഷത്തിനും ശേഷവും നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നാണ് ക്യൂബെക്കിലെ പ്രീമിയര്‍ ഫ്രാങ്കോയിസ് ലീഗല്‍ട്ട് പറയുന്നത്.ഇത് കുട്ടികള്‍ക്ക് നല്ലൊരു ക്വാറന്റൈന്‍ സംരക്ഷണമേകുമെന്നും അദ്ദേഹം പറയുന്നു. നിലവിലെ സാഹചര്യത്തില്‍ സ്‌കൂളുകളിലെ നേരിട്ടുള്ള പഠനം നിര്‍ത്തി വയ്ക്കുക മാത്രാമാണ് അവസാന ആശ്രയമെന്നാണ് ഒന്റാറിയോ പ്രീമിയറായ ഡൗഗ് ഫോര്‍ഡ് പറയുന്നത്.

Other News in this category



4malayalees Recommends