കനേഡിയന്‍ വിസ അപ്ലിക്കേഷന്‍ സെന്ററുകള്‍ നാളെ മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നു; വിസ പ്രൊസസിംഗിന്റെ ഭാഗമായുള്ള ബയോമെട്രിക് അപ്പോയിന്റ്‌മെന്റുകള്‍ ലഭ്യമാക്കാന്‍ തുടങ്ങുന്നു; കോവിഡിനാല്‍ കാനഡ വിസ പ്രൊസസിംഗ് തടസപ്പെട്ടവര്‍ക്ക് ആശ്വാസം

കനേഡിയന്‍ വിസ അപ്ലിക്കേഷന്‍ സെന്ററുകള്‍ നാളെ മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നു;  വിസ പ്രൊസസിംഗിന്റെ ഭാഗമായുള്ള ബയോമെട്രിക്  അപ്പോയിന്റ്‌മെന്റുകള്‍ ലഭ്യമാക്കാന്‍ തുടങ്ങുന്നു;  കോവിഡിനാല്‍ കാനഡ വിസ പ്രൊസസിംഗ് തടസപ്പെട്ടവര്‍ക്ക് ആശ്വാസം
കനേഡിയന്‍ വിസ അപ്ലിക്കേഷന്‍ സെന്ററുകള്‍ നാളെ മുതല്‍ അഥവാ നവംബര്‍ 20 മുതല്‍ ഇന്ത്യയില്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വെളിപ്പെടുത്തി കനേഡിയന്‍ സര്‍ക്കാര്‍ രംഗത്തെത്തി. കാനഡ വിസക്ക് അപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍ക്ക് തികച്ചും ആശ്വാസമേകുന്ന വാര്‍ത്തയാണിത്. ഇത് പ്രകാരം ദല്‍ഹി, ചണ്ഡീഗഡ്, ജലന്ധര്‍, മുംബൈ, അഹമ്മദാബാദ്, ബംഗളുരു എന്നീ ഇന്ത്യന്‍ നഗരങ്ങളില്‍ നിശ്ചിത എണ്ണം ബയോമെട്രിക്‌സ് അപ്പോയിന്റ്‌മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യുമെന്നാണ് ഏറ്റവും പുതിയ ട്വീറ്റിലൂടെ കാനഡ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഇത് പ്രകാരം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ്, ഫാമിലി ക്ലാസ് അപേക്ഷകര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണനയേകുന്നത്. കാനഡയിലേക്ക് പോകാനുള്ളവര്‍ നേരിടേണ്ടുന്ന ഏറ്റവും പ്രധാന തടസമാണ് ബയോമെട്രിക്‌സ് പരിശോധനകള്‍ക്ക് വിധേയമാകുകയെന്നത്. ഇതിനുള്ള സൗകര്യം ഇന്ത്യന്‍ വിസ അപേക്ഷാ സെന്ററുകളില്‍ നാളെ മുതല്‍ ആരംഭിക്കാന്‍ പോകുന്നുവെന്നത് ഇത്തരക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്നുണ്ട്. ഇത്തരക്കാര്‍ക്ക് കാനഡയിലേക്കുള്ള കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചിരുന്നു.

എന്നാല്‍ ഇന്ത്യയിലെ വിസ അപ്ലിക്കേഷന്‍ സെന്ററുകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ ബയോ മെട്രിക് പരിശോധനകള്‍ക്ക് വിധേയരാകാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കാനഡയിലേക്ക് വരാന്‍ സാധിക്കാത്ത വിഷമാവസ്ഥയായിരുന്നു കഴിഞ്ഞ കുറേ മാസങ്ങളായി അനുഭവിക്കേണ്ടി വന്നിരുന്നത്. എന്നാല്‍ നാളെ മുതല്‍ ഇന്ത്യയിലെ വിവിധ നഗരങ്ങൡലെ കനേഡിയന്‍ വിസ അപ്ലിക്കേഷന്‍ സെന്ററുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ പോകുന്നതോടെ ഈ വിഷമസ്ഥിതിക്കാണ് അവസാനമാകുന്നത്.

Other News in this category



4malayalees Recommends