ബാഗേജ് പരിശോധനയില്‍ ഹല്‍വയിലൊരു സംശയം ; തുറന്നു നോക്കിയപ്പോള്‍ കഞ്ചാവ്

ബാഗേജ് പരിശോധനയില്‍ ഹല്‍വയിലൊരു സംശയം ; തുറന്നു നോക്കിയപ്പോള്‍ കഞ്ചാവ്
ഹല്‍വയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച പത്തു ഗ്രാം കഞ്ചാവ് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനക്കിടെ സിഐഎസ്എഫ് പിടികൂടി.

ഇന്നലെ ബഹ്‌റൈനിലേക്ക് പോകാനെത്തിയ കാസര്‍കോട് സ്വദേശി സുധീഷ് (21) ആണ് പിടിയിലായത്.

ബാഗേജ് പരിശോധനക്കിടെ സംശയം തോന്നി ഹല്‍വപ്പൊതി തുറന്നുനോക്കുകയായിരുന്നു. ബഹ്‌റൈനിലുള്ള കൂട്ടുകാരന് നല്‍കാനായി ബന്ധുക്കള്‍ തന്നുവിട്ടതാണെന്നും പൊതിയില്‍ കഞ്ചാവാണെന്ന് അറിയില്ലെന്നും ഇയാള്‍ പറഞ്ഞു. നെടുമ്പാശേരി പോലീസിന് കൈമാറി.

Other News in this category



4malayalees Recommends