കനേഡിയന്‍ ഇമിഗ്രേഷനില്‍ മഹാമാരിക്കിടയിലും താല്‍പര്യം പുലര്‍ത്തുന്നവരേറുന്നു; ഡബ്ല്യൂഇഎസ് സര്‍വേയില്‍ പ്രതികരിച്ചവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍; കാനഡയിലേക്ക് കുടിയേറാന്‍ താല്‍പര്യപ്പെടുന്ന ഇന്ത്യക്കാരേറുന്നു

കനേഡിയന്‍ ഇമിഗ്രേഷനില്‍ മഹാമാരിക്കിടയിലും താല്‍പര്യം പുലര്‍ത്തുന്നവരേറുന്നു; ഡബ്ല്യൂഇഎസ് സര്‍വേയില്‍ പ്രതികരിച്ചവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍; കാനഡയിലേക്ക് കുടിയേറാന്‍ താല്‍പര്യപ്പെടുന്ന ഇന്ത്യക്കാരേറുന്നു

കനേഡിയന്‍ ഇമിഗ്രേഷന് മേല്‍ കോവിഡ് മഹാമാരി കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചെങ്കിലും കാനഡയിലേക്ക് കുടിയേറുന്നതില്‍ താല്‍പര്യം പുലര്‍ത്തുന്നവരേറി വരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഏപ്രിലിനും ഓഗസ്റ്റിനുമിടയില്‍ കനേഡിയന്‍ ഇമിഗ്രേഷന് താല്‍പര്യം പുലര്‍ത്തിയവരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധനവ് പ്രകടമാക്കിയെന്നാണ് ഏറ്റവും പുതിയൊരു പഠനം വെളിപ്പെടുത്തുന്നത്.


വേര്‍ഡ് എഡ്യുക്കേഷന്‍ സര്‍വീസസ് (ഡബ്ല്യൂഇഎസ്) നടത്തിയ ഏറ്റവും പുതിയ സര്‍വേയിലൂടെയാണ് പ്രതീക്ഷാ നിര്‍ഭരമായ ഈ വസ്തുത കണ്ടെത്തിയിരിക്കുന്നത്. കാനഡയിലേക്ക് വരാനാഗ്രഹിക്കുന്ന ആയിരക്കണക്കിന് ഭാവി കുടിയേറ്റക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലൂടെയാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. 2019 ജനുവരിക്കും 2020 ജുലൈയ്ക്കുമിടയില്‍ ഡബ്ല്യൂഇഎസ് ഇവാല്വേഷന് അപേക്ഷിച്ചിരിക്കുന്നവര്‍ക്കിടയിലാണ് ഈ സര്‍വേ നടത്തുകയും അവരുടെ മനോഭാവം വെളിപ്പെടുകയും ചെയ്തിരിക്കുന്നത്.

ഇത്തരമൊരു സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കാനായി ഡബ്ല്യൂഇഎസ് 27,930 വാലിഡ് റെസ്‌പോണ്‍സുകളെ വിശകലനം ചെയ്തിരുന്നു. കോവിഡ് കാരണം കനേഡിയന്‍ ഇമിഗ്രേഷന് ബുദ്ധിമുട്ടുകളേറെയുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും തങ്ങള്‍ കനേഡിയന്‍ ഇമിഗ്രേഷന് ഏറെ താല്‍പര്യം പുലര്‍ത്തുന്നുവെന്നാണിവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇത്തരത്തില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ റിപ്പോര്‍ട്ടാണിത്. ഈ സര്‍വേയോട് പ്രതികരിച്ചവരില്‍ ഭൂരിഭാഗം പേരും അതായത് 46 ശതമാനം പേരും ഇന്ത്യന്‍ പൗരന്‍മാരാണ്. 17ശതമാനം പേര്‍ നൈജീരിയക്കാരാണ്. ഫിലിപ്പീന്‍സില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള യഥാക്രമം അഞ്ച് ശതമാനം പേരും നാല് ശതമാനം പേരും സര്‍വേയില്‍ പ്രതികരിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends