യുഎസില്‍ വ്യാഴാഴ്ച മാത്രം 2000ത്തില്‍ അധികം കോവിഡ് മരണങ്ങള്‍;മേയ്ക്ക് ശേഷം പ്രതിദിന മരണം ഏറ്റവുമുയര്‍ന്ന ദിവസം; ഡിസംബര്‍ 18 ഓടെ പ്രതിദിന മരണം 2300ഉം ജനുവരി മധ്യത്തോടെ 2500നും മുകളിലെത്തു; മാര്‍ച്ചോടെ മൊത്തം മരണം അഞ്ച് ലക്ഷത്തിലേക്ക്

യുഎസില്‍ വ്യാഴാഴ്ച മാത്രം 2000ത്തില്‍ അധികം കോവിഡ് മരണങ്ങള്‍;മേയ്ക്ക് ശേഷം പ്രതിദിന മരണം ഏറ്റവുമുയര്‍ന്ന ദിവസം; ഡിസംബര്‍ 18 ഓടെ പ്രതിദിന മരണം 2300ഉം ജനുവരി മധ്യത്തോടെ 2500നും മുകളിലെത്തു; മാര്‍ച്ചോടെ മൊത്തം മരണം അഞ്ച് ലക്ഷത്തിലേക്ക്

യുഎസില്‍ വ്യാഴാഴ്ച മാത്രം 2000ത്തില്‍ അധികം കോവിഡ് മരണങ്ങള്‍ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി സ്ഥിരീകരിച്ചു. മേയ് തുടക്കം മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പ്രതിദിന മരണ സംഖ്യ ഏറ്റവും ഉയര്‍ന്ന ദിവസമായിരുന്നു വ്യാഴാഴ്ച. യുഎസിലെ സമൂഹങ്ങളിലാകമാനം കോവിഡ് പരാജയം സമ്മിക്കാതെ പടര്‍ന്ന് പിടിക്കുന്നത് തുടരുന്നതിനാല്‍ വരുന്ന ആഴ്ചകളില്‍ കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍ രംഗത്തെത്തിയിട്ടുമുണ്ട്.


ഈ സ്ഥിതി തുടര്‍ന്നാല്‍ ഡിസംബര്‍ 18 ആകുമ്പോഴേക്കും പ്രതിദിനം 2300ല്‍ അധികം അമേരിക്കക്കാര്‍ മരിക്കുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് എവല്യൂഷന്‍ (ഐഎച്ച്എംഇ) പ്രവചിച്ചിരിക്കുന്നത്. തുടര്‍ന്ന് പ്രതിദിന മരണസംഖ്യ ജനുവരി മധ്യത്തോടെ 2500 മുകളിലാകുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നാണ് ഐഎച്ച്എംഇ മോഡലിംഗ് ടീം വ്യാഴാഴ്ച വ്യക്തമാക്കിയിരിക്കുന്നത്.


വരാനിരിക്കുന്ന മാര്‍ച്ച് ഒന്നോടെ അമേരിക്കയിലെ മൊത്തം കോവിഡ് മരണം 4,71,000 ആയി വര്‍ധിക്കുമെന്നും ഈ ഗ്രൂപ്പ് പ്രവചിക്കുന്നു. ഒരാഴ്ച മുമ്പ് ഇവര്‍ നടത്തിയ പ്രവചനത്തിലേക്കാള്‍ 30,000ത്തില്‍ അധികം മരണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ് പുതിയ പ്രവചനത്തില്‍. രാജ്യമാകമാനം കേസുകളുടെ എണ്ണവും ആശുപത്രികളിലെത്തുന്ന കോവിഡ് രോഗികളുടെ എണ്ണവും വര്‍ധിച്ച് കൊണ്ടിരിക്കുന്നതിനെ തുടര്‍ന്നാണ് രാജ്യമാകമാനം കോവിഡ് മരണങ്ങള്‍ ഇനിയും പെരുകാന്‍ കാരണമെന്നാണ് ഹെല്‍ത്ത് ഒഫീഷ്യലുകള്‍ പറയുന്നത്. വ്യാഴാഴ്ചത്തെ കണക്ക് പ്രകാരം 80,600 കോവിഡ് രോഗികളാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് കോവിഡ് ട്രാക്കിംഗ് പ്രൊജക്ട് വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends