യുഎസിലെ വര്‍ക്കിംഗ് ഫാമിലികള്‍, ചെറുകിട ബിസിനസുകള്‍, തുടങ്ങിയവയെ കോവിഡ് പ്രത്യാഘാതത്തില്‍ നിന്നും കൈ പിടിച്ച് കയറ്റാന്‍ മുന്നിട്ടിറങ്ങി ബൈഡനും കമലയും; എമര്‍ജന്‍സി എയ്ഡ് പാക്കേജ് കോണ്‍ഗ്രസില്‍ പാസാക്കാന്‍ ധാരണയായി

യുഎസിലെ വര്‍ക്കിംഗ് ഫാമിലികള്‍, ചെറുകിട ബിസിനസുകള്‍, തുടങ്ങിയവയെ കോവിഡ് പ്രത്യാഘാതത്തില്‍ നിന്നും കൈ പിടിച്ച് കയറ്റാന്‍ മുന്നിട്ടിറങ്ങി ബൈഡനും കമലയും;  എമര്‍ജന്‍സി എയ്ഡ് പാക്കേജ് കോണ്‍ഗ്രസില്‍ പാസാക്കാന്‍ ധാരണയായി

യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോയ് ബൈഡനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസും ഹൗസ് സ്പീക്കല്‍ നാന്‍സി പെലോസി, സെനറ്റ് ലീഡര്‍ ചങ്ക് സ്‌കമ്മറുമായും നിര്‍ണായകമായ കൂടിക്കാഴ്ച നടത്തി. കോവിഡ് പ്രതിസന്ധിയാല്‍ ജീവിതം വഴി മുട്ടിയ യുഎസിലെ വര്‍ക്കിംഗ് ഫാമിലികള്‍, ചെറുകിട ബിസിനസുകള്‍ തുടങ്ങിയവര്‍ക്ക് അടിയന്തിര സഹായം അനുവദിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായിരുന്നു ഈ കൂടിക്കാഴ്ച.


കോവിഡിനെ തുരത്തുന്നതിനും അതിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും മുന്‍ഗണന നല്‍കുമെന്ന് തന്റെ വിജയം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് കോവിഡ് ബാധയും മരണങ്ങളും പെരുകി വരുന്ന ഗുരുതരമായ അവസ്ഥ നാല് പേരും ഗൗരവത്തോടെ ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് രാജ്യത്തെ സമൂഹങ്ങള്‍, വര്‍ക്കിംഗ് ഫാമിലികള്‍, ചെറുകിട ബിസിനസുകള്‍, തുടങ്ങിയവക്ക് മേല്‍ രാജ്യമാകമാനമുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ക്ക് അടിയന്തിര മുന്‍ഗണന നല്‍കിയായിരുന്നു ഇവരുടെ ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച ഡെല്‍വാരയിലെ വില്‍മിന്‍ഗ്ടണില്‍ നടന്ന പ്രസ്തുത ചര്‍ച്ച നിര്‍ണായകമായിരുന്നുവെന്നാണ് ട്രാന്‍സിഷന്‍ ടീം വെളിപ്പെടുത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കോവിഡ് പ്രത്യാഘാതത്തില്‍ സഹായിക്കാനായി വിവിധ പാര്‍ട്ടികള്‍ സഹകരിച്ച് എമര്‍ജന്‍സി എയ്ഡ് പാക്കേജ് പാസാക്കാന്‍ കോണ്‍ഗ്രസ് ലെയിംഡക്ക് സെഷനില്‍ മുന്‍ഗണനയേകണമെന്ന കാര്യത്തില്‍ പ്രസ്തുത മീറ്റിംഗില്‍ തീരുമാനമായിട്ടുണ്ടെന്നാണ് ട്രാന്‍സിഷന്‍ ടീം വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends