പാര്‍വതി അമ്മ വൈസ് പ്രസിഡന്റാകാന്‍ യോഗ്യതയുള്ള നടി ; അവര്‍ പോയത് സംഘടനയ്ക്ക് നഷ്ടമെന്ന് ബാബുരാജ്

പാര്‍വതി അമ്മ വൈസ് പ്രസിഡന്റാകാന്‍ യോഗ്യതയുള്ള നടി ; അവര്‍ പോയത് സംഘടനയ്ക്ക് നഷ്ടമെന്ന് ബാബുരാജ്
കഴിഞ്ഞ ദിവസം താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം നടി പാര്‍വതിയുടെ രാജി അംഗീകരിച്ചിരുന്നു. പാര്‍വതിയുടെ രാജിക്കത്തില്‍ പുനഃപരിശോധന വേണമെന്ന് നടന്‍ ബാബുരാജ് മാത്രമാണ് ആവശ്യപ്പെട്ടത്. ഇപ്പോഴിതാ നടി പാര്‍വതി അമ്മയില്‍ നിന്നും വിട്ടുപോയത് വലിയ നഷ്ടമാണെന്നും 'അമ്മ'യുടെ വൈസ് പ്രസിഡന്റാവാന്‍ യോഗ്യതയുള്ള നടി ആയിരുന്നു അവരെന്നുമാണ് ബാബുരാജ് അഭിപ്രായപ്പെടുന്നത്.


അമ്മ'യുടെ വൈസ് പ്രസിഡന്റാവാന്‍ യോഗ്യതയുള്ള നടിയാണ് പാര്‍വതി. അവര്‍ വിട്ടുപോയത് വലിയൊരു നഷ്ടം തന്നെയാണ്. അവരുടെ ഭാഗം കേള്‍ക്കുവാനുള്ള വേദിയൊരുക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു.

പ്രശ്‌നങ്ങളും വിഷമങ്ങളും ഇല്ലാത്തവരായി ആരുമില്ല. പരിഹരിക്കുവാന്‍ സാധിക്കുന്ന പ്രശ്‌നങ്ങള്‍ നമ്മള്‍ പരിഹരിച്ചിട്ടുണ്ട്. പിന്നെ ഇടവേള ബാബുവിന്റെ പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു ചോദിച്ചിരുന്നു. അയാള്‍ നടിയെക്കുറിച്ച് മോശമായി പറഞ്ഞതല്ല, സിനിമയിലെ കഥാപാത്രത്തെ ഉദ്ദേശിച്ചു പറഞ്ഞത് ആളുകള്‍ വളച്ചൊടിച്ചതാണ്, ബാബു രാജ് പറഞ്ഞു.

Other News in this category4malayalees Recommends