കുക്കറി ഷോയില്‍ മതവികാരം വ്രണപ്പെടുത്തി ; രഹ്നയ്ക്ക് ഒരവസരം കൂടി മാത്രം ; സോഷ്യല്‍മീഡിയയില്‍ വിലക്ക്

കുക്കറി ഷോയില്‍ മതവികാരം വ്രണപ്പെടുത്തി ; രഹ്നയ്ക്ക് ഒരവസരം കൂടി മാത്രം ; സോഷ്യല്‍മീഡിയയില്‍ വിലക്ക്
മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച കേസില്‍ വിചാരണ കഴിയും വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്ട്രോണിക് സമൂഹ മാധ്യമങ്ങളിലൂടേയോ രഹ്ന ഫാത്തിമ അഭിപ്രായ പ്രകടനം നടത്തുന്നത് ഹൈക്കോടതി വിലക്കി.


കുക്കറി ഷോയില്‍ മത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയത് ജാമ്യ വ്യവസ്ഥയുടെ ലംഘനമായതിനാല്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്. ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും ഒരവസരം കൂടി നല്‍കുന്നുവെന്ന് പറഞ്ഞാണ് രഹ്ന ഫാത്തിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.

രണ്ട് കേസില്‍ അറസ്റ്റിലായതും ജോലി നഷ്ടമായതും പെരുമാറ്റത്തില്‍ മാറ്റമുണ്ടാക്കിയിട്ടില്ല. ഇനിയെങ്കിലും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കുമെന്ന് കരുതുന്നു. അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടാകരുതെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.

Other News in this category4malayalees Recommends