തിരുവനന്തപുരം കോര്പറേഷന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിറ്റിംഗ് വാര്‍ഡെന്ന് ഓര്‍ക്കാതെ ബി.ജെ.പി മെമ്പര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്.
വി.വി രാജേഷ് മത്സരിക്കുന്ന പൂജപ്പുര വാര്‍ഡിലെ മുന്‍ മെമ്പര്ക്കെതിരെയാണ് വിമര്‍ശനം. എന്നാല്‍ കഴിഞ്ഞ വാര്‍ഷവും വാര്‍ഡ് ബി.ജെ.പിക്കായിരുന്നത് രാജേഷ് മറന്നു പോയി.
ഇതോടെ സോഷ്യല്‍ മീഡയില്‍ രാജേഷിന്റെ പ്രസംഗം ചര്‍ച്ചയായി മാറി. പ്രചരണത്തിനിടെ ബൂത്തിലെ വീട്ടമ്മമാര്‍ നിരവധി പരാതി പറഞ്ഞു.
മഴ പെയ്താല്‍ ഡ്രെയിനേജിലെ മാലിന്യം വീട്ടിലേക്ക് എത്തുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് രാജേഷ് പറഞ്ഞത്.
എന്നാല്‍ വി.വി രാജേഷിന് നാക്കുപിഴ സംഭവിച്ചതാണെന്ന വാദമാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്.
അതേസമയം തിരുവനന്തപുരം കോര്‍പറേഷനില്‍ ഇത്തവണ ജില്ലാ അധ്യക്ഷനായ വി.വി രാജേഷിനെ കളത്തിലിറക്കി വന്‍ മുന്നേറ്റ മുണ്ടാക്കാനാണ് ബി.ജെ.പി തീരുമാനം.