വൃക്കകള്‍ തകരാറിലായി, ഹൃദയത്തിനും പ്രശ്‌നങ്ങള്‍, മരണ സാധ്യതയും ഉണ്ടായി ; ബാഹുബലിക്ക് ശേഷം കേട്ട വാര്‍ത്ത തെറ്റായിരുന്നില്ലെന്ന് റാണ ദഗുബതി

വൃക്കകള്‍ തകരാറിലായി, ഹൃദയത്തിനും പ്രശ്‌നങ്ങള്‍, മരണ സാധ്യതയും ഉണ്ടായി ; ബാഹുബലിക്ക് ശേഷം കേട്ട വാര്‍ത്ത തെറ്റായിരുന്നില്ലെന്ന് റാണ ദഗുബതി
ആരാധകര്‍ ഏറെയുള്ള താരമാണ് റാണ ദഗുബതി. ബാഹുബലിക്ക് ശേഷം മെലിഞ്ഞ് ശോഷിച്ച രൂപത്തിലുള്ള റാണയുടെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ഈ മാറ്റം കണ്ട് അന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ചോദ്യങ്ങളുമായി എത്തിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് മറുപടിയൊന്നും റാണ നല്‍കിയിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ ഇക്കാര്യത്തെ കുറിച്ച് നടന്‍ മനസ്സ് തുറന്നു. നടി സാമന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്.

ജീവിതം പെട്ടെന്ന് പോസ് അമര്‍ത്തിയത് പോലെയായി എന്ന് റാണ പറയുന്നു. കിഡ്‌നികള്‍ തകരാറിലാവുകയും ഹൃദയത്തിനും പ്രശ്‌നങ്ങള്‍, ബിപി സ്‌ട്രോക്ക് വരാന്‍ 70 ശതമാനം സാധ്യത, 30ശതമാനം വരെ മരണ സാധ്യതയുണ്ടായിരുന്നുവെന്നും റാണ പറഞ്ഞു.

അഭ്യൂഹങ്ങള്‍ കുറച്ചെല്ലാം ശരിവയ്ക്കുന്ന രീതിയിലായിരുന്നു റാണയുടെ തുറന്നുപറച്ചില്‍Other News in this category4malayalees Recommends