സൗത്ത് ഓസ്ട്രേലിയയുടെ ഭാഗങ്ങളില്‍ ഈ വീക്കെന്‍ഡില്‍ താപനില 40 ഡിഗ്രിയില്‍ അധികമാകും; വെള്ളിയാഴ്ച പോര്‍ട്ട് ഓഗസ്റ്റയില്‍ താപനില 45 ഡിഗ്രിയാകും; പോര്‍ട്ട് പിറിയില്‍ ശനിയാഴ്ച 41 ഡിഗ്രിയും അഡലെയ്ഡില്‍ 36 ഡിഗ്രിയും

സൗത്ത് ഓസ്ട്രേലിയയുടെ ഭാഗങ്ങളില്‍ ഈ വീക്കെന്‍ഡില്‍ താപനില 40 ഡിഗ്രിയില്‍ അധികമാകും;  വെള്ളിയാഴ്ച പോര്‍ട്ട് ഓഗസ്റ്റയില്‍ താപനില 45 ഡിഗ്രിയാകും;  പോര്‍ട്ട് പിറിയില്‍  ശനിയാഴ്ച 41 ഡിഗ്രിയും അഡലെയ്ഡില്‍ 36 ഡിഗ്രിയും

സൗത്ത് ഓസ്ട്രേലിയയുടെ ഭാഗങ്ങളില്‍ ഈ വീക്കെന്‍ഡില്‍ താപനില 40 ഡിഗ്രിയില്‍ അധികമാകുമെന്ന് പുതിയ കാലാവസ്ഥാ പ്രവചനം മുന്നറിയിപ്പേകുന്നു. എന്നാല്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ താപനില ഇതിലും അധികരിക്കുമെന്നും പ്രവചനമുണ്ട്. ഇത് പ്രകാരം ശനിയാഴ്ച പോര്‍ട്ട് പിറിയില്‍ താപനില 41 ഡിഗ്രിയും അഡലെയ്ഡില്‍ 36 ഡിഗ്രിയുമായിരുന്നു. വരാനിരിക്കുന്ന വാരത്തില്‍ സ്റ്റേറ്റിലെ വിവിധ പ്രദേശങ്ങളില്‍ താപനില 40 ഡിഗ്രിക്ക് മുകളില്‍ പോകുമെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി പ്രവചിച്ചിരിക്കുന്നത്.


ഇത് പ്രകാരം സൗത്ത് ഓസ്ട്രേലിയയില്‍ ഏറ്റവും ചൂടനുഭവപ്പെടുക വെള്ളിയാഴ്ചയായിരിക്കും. ഇത് പ്രകാരം പോര്‍ട്ട് ഓഗസ്റ്റയില്‍ താപനില 45 ഡിഗ്രിയായിത്തീരും.അഡലെയ്ഡില്‍ താപനില 38 ഡിഗ്രിയുമാകും. ചെറിയ ഏരിയകളെ ബാധിക്കുന്ന കടുത്ത ഉഷ്ണ തരംഗം വൈകാതെ എത്തുമെന്ന ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ മുന്നറിയിപ്പുകളെ തുടര്‍ന്നാണ് ഇപ്പോള്‍ ഇത്തരത്തില്‍ വര്‍ധിച്ച താപനിലയെക്കുറിച്ചുള്ള പ്രവചനവും പുറത്ത് വന്നിരിക്കുന്നത്.

കേപ് യോര്‍ക്ക് പെനിന്‍സുല, ടോപ് എന്‍ഡ്, ഇന്‍ലാന്‍ഡ് എന്‍എസ്ഡബ്ല്യൂ തുടങ്ങിയിടങ്ങളില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉഷ്ണതരംഗമുണ്ടുകമെന്നായിരുന്നു ബ്യൂറോ പ്രവചിച്ചിരുന്നത്. സൗത്ത് ഓസ്ട്രേലിയയിലെ താപനില അസാധാരണമായി ഉയരുന്നുണ്ടെങ്കിലും അത് ഉഷ്ണ തരംഗമെന്ന നിലയിലേക്കെത്തിയില്ലെന്നാണ് മെറ്റീരിയോളജിസ്റ്റായ ടോം ബോയെക് പറയുന്നത്. എന്നാല്‍ നിലവില്‍ സ്റ്റേറ്റിലെ താപനില വളരെ ഉയര്‍ന്നതാണെന്നും അദ്ദേഹം സമ്മതിക്കുന്നു.


Other News in this category



4malayalees Recommends