വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ പ്രീമിയര്‍ തന്റെ ഫോട്ടോയും ഒപ്പും സഹിതമുള്ള ടീ ഷര്‍ട്ട് വിപണിയിലിറക്കി തെരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താന്‍ ശ്രമിച്ചു; മാര്‍ക്ക് മാക് ഗോവന്റെ നടപടിക്കെതിരെ വിമര്‍ശനം; ടീ ഷര്‍ട്ടിനെ പ്രോത്സാഹിപ്പിച്ച് പ്രാദേശിക ബിസിനസുകള്‍

വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ പ്രീമിയര്‍ തന്റെ ഫോട്ടോയും ഒപ്പും സഹിതമുള്ള ടീ ഷര്‍ട്ട് വിപണിയിലിറക്കി തെരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താന്‍ ശ്രമിച്ചു;  മാര്‍ക്ക് മാക് ഗോവന്റെ നടപടിക്കെതിരെ  വിമര്‍ശനം;   ടീ ഷര്‍ട്ടിനെ പ്രോത്സാഹിപ്പിച്ച് പ്രാദേശിക ബിസിനസുകള്‍

തന്റെ ഒപ്പ് വച്ച ടീ ഷര്‍ട്ട് വിറ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമുണ്ടാക്കാന്‍ ശ്രമിച്ച വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക്ക് മാക് ഗോവന്റെ നടപടി വന്‍ വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും വിധേയമാകുന്നുവെന്ന് റിപ്പോര്‍ട്ട്.ഇതിനെതിരെ വന്‍ വിമര്‍ശനവുമായി ലേബര്‍ എംപിയായ ബാല്‍കാട്ട ഡേവിഡ് മൈക്കല്‍ രംഗത്തെത്തിയിട്ടുണ്ട്. ടീ ഷര്‍ട്ടിന് മേല്‍ മാക് ഗോവന്‍ ഒപ്പ് വയ്ക്കുന്ന ചിത്രങ്ങള്‍ മൈക്കല്‍ തന്റെ വെബ്സൈറ്റിലും ഫേസ് ബുക്കിലും പങ്ക് വച്ച് കൊണ്ടാണ് വിമര്‍ശനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.


മാക് ഗോവന്റെ വലിയൊരു ഫോട്ടോ സഹിതമാണ് ഈ ടീ ഷര്‍ട്ട് അദ്ദേഹത്തിന്റെ ഒപ്പോട് കൂടി പുറത്തിറങ്ങിയിരിക്കുന്നത്. ലോക്കല്‍സ് ഓണ്‍ലി എന്ന വാചകവും ടീ ഷര്‍ട്ടിന് മുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. എന്നാല്‍ മൈക്കല്‍ ഈ ഫോട്ടോ പങ്ക് വച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് പിന്നീട് ഇത് അദ്ദേഹം നീക്കം ചെയ്തിരുന്നു. ഇത്തരത്തില്‍ ടീ ഷര്‍ട്ടിലൂടെ ശേഖരിക്കുന്ന പണം ഓസ്ട്രേലിയന്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിംഗ് സപ്പോര്‍ട്ട് ഓര്‍ഗനൈസേഷനായ ബിയോണ്ട് ബ്ലൂവിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്രോഡ്കാസ്റ്ററായ ജാനെ മാര്‍വിക്ക് രംഗത്തെത്തിയിരുന്നു.

ഓസ്ട്രേലിയ എന്ന ദ്വീപിനുള്ളിലെ മറ്റൊരു ദ്വീപാക്കി വെസ്റ്റേണ്‍ ഓസ്ട്രേലിയയെ മാറ്റാന്‍ താന്‍ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ആഴ്ച മാക് ഗോവന്‍ പ്രഖ്യാപിച്ചിരുന്നു. സമീപമാസങ്ങളിലായി ഒരു പ്രാദേശിക ക്ലോത്തിംഗ് കമ്പനിയായിരുന്നു പ്രസ്തുത ടീ ഷര്‍ട്ട് നിര്‍മിച്ചത്. നിരവധി ലോക്കല്‍ ബിസിനസുകള്‍ പ്രസ്തുത ടീ ഷര്‍ട്ട് പ്രമോഷന്‍ ചെയ്യാന്‍ രംഗത്തെത്തിയിരുന്നു.കോവിഡിനെ നേരിടാന്‍ സ്റ്റേറ്റില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ വേളയില്‍ പ്രീമിയര്‍ ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരിക്കാന്‍ ശ്രമിച്ചത് വന്‍ വിമര്‍ശനത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.




Other News in this category



4malayalees Recommends