അയോധ്യ എയര്‍പോര്‍ട്ടല്ല, മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട്; പേരുമാറ്റ ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കി യോഗി സര്‍ക്കാര്‍

അയോധ്യ എയര്‍പോര്‍ട്ടല്ല, മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട്; പേരുമാറ്റ ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കി യോഗി സര്‍ക്കാര്‍
ഉത്തര്‍പ്രദേശില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന അയോധ്യ വിമാനത്താവളത്തിന്റെ പേരുമാറ്റ ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 'മര്യാദ പുരുഷോത്തം ശ്രീറാം വിമാനത്താവളം' എന്നാണ് അയോധ്യ വിമാനത്താവളത്തിന്റെ പുതിയ പേര.

ഉത്തര്‍പ്രദേശ് മന്ത്രിസഭ അംഗീകരിച്ച പ്രമേയം ഇനി സിവില്‍ വ്യോമയാന മന്ത്രാലയത്തിന് കൈമാറും. 2018ല്‍ യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച വിമാനത്താവളത്തിന്റെ നിര്‍മ്മാണം 2021 ഡിസംബറിനകം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.അയോധ്യ രാമക്ഷേത്രനിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനത്തിന് ശേഷം തുടര്‍ന്നുവരുന്ന നടപടികളുടെ ഭാഗമായാണ് വിമാനത്താവളത്തിന്റേയും പേരുമാറ്റുന്നത്.

മുന്‍പ് 104 കോടിരൂപ ചിലവില്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയില്‍ അയോധ്യ റെയില്‍വേ സ്റ്റേഷന്‍ പുതുക്കിപ്പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഓഗസ്റ്റ് 5 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയില്‍ ശിലാവിന്യാസം നടത്തിയത്.Other News in this category4malayalees Recommends