മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് തെലങ്കാനയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ ജീവനോടെ കത്തിച്ചു

മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് തെലങ്കാനയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ ജീവനോടെ കത്തിച്ചു
മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് തെലങ്കാനയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ ജീവനോടെ കത്തിച്ചു. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലാണ് 38കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ കൊലപ്പെടുത്തിയത്.

മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് ഇയാളെ ബന്ധുവാണ് തീകൊളുത്തി കൊന്നത്. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ഇയാള്‍ കഴിഞ്ഞ ദിവസം തെലങ്കാനയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു.

കൊല്ലപ്പെട്ട സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രവാദം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


Other News in this category4malayalees Recommends