ഓസ്‌ട്രേലിയയിലെ എല്ലാ ഇന്റസ്ട്രികളിലും സ്ത്രീ-പുരുഷന്‍മാര്‍ക്കിടയില്‍ ശമ്പള വിടവ് ;സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ ശരാശരി 25,534 ഡോളര്‍ കുറവ് ശമ്പളം; അസമത്വം തിരിച്ചറിഞ്ഞിട്ടും 45 ശതമാനത്തിലധികം തൊഴിലുടമകളും ഇത് പരിഹരിക്കാന്‍ തയ്യാറാവുന്നില്ല

ഓസ്‌ട്രേലിയയിലെ എല്ലാ  ഇന്റസ്ട്രികളിലും സ്ത്രീ-പുരുഷന്‍മാര്‍ക്കിടയില്‍  ശമ്പള വിടവ് ;സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ ശരാശരി 25,534 ഡോളര്‍ കുറവ് ശമ്പളം;  അസമത്വം തിരിച്ചറിഞ്ഞിട്ടും 45 ശതമാനത്തിലധികം തൊഴിലുടമകളും ഇത് പരിഹരിക്കാന്‍ തയ്യാറാവുന്നില്ല

ഓസ്‌ട്രേലിയയിലെ എല്ലാ ഇന്റസ്ട്രികളിലും സ്ത്രീ-പുരുഷന്‍മാര്‍ക്കിടയില്‍ ശമ്പള വിടവ് നിലനില്‍ക്കുന്നുവെന്ന് വെളിപ്പെടുത്തി ദി വര്‍ക്ക്‌പ്ലേസ് ജെന്‍ഡര്‍ ഈക്വാലിറ്റി ഏജന്‍സി (ഡബ്ല്യൂജിഇഎ) രംഗത്തെത്തി. ഇത് പ്രകാരം പുരുഷന്‍മാര്‍ക്ക് അധിക ശമ്പളം നല്‍കുമ്പോള്‍ സ്ത്രീകള്‍ക്ക് കുറവാണ് നല്‍കുന്നതെന്നാണ് ഏജന്‍സി വെളിപ്പെടുത്തുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ തൊഴിലുടമകളില്‍ ഏതാണ്ട് പകുതിയോളം പേരും വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്.


ഇത് പ്രകാരം സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ ശരാശരി 25,534 ഡോളര്‍ കുറവാണ് ശമ്പളം ലഭിക്കുന്നതെന്നും ദി വര്‍ക്ക്‌പ്ലേസ് ജെന്‍ഡര്‍ ഈക്വാലിറ്റി ഏജന്‍സിയുടെ ഏറ്റവും പുതിയ ജന്‍ഡന്‍ പേ ഗ്യാപ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇത് പ്രകാരം മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിനിടെ ജന്‍ഡര്‍ പേ ഗ്യാപ്പില്‍ വളരെ ചെറിയ കുറവ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സ്ത്രീകളുടെ ശരാശരി ഫുള്‍ ടൈ ബേസ് ശമ്പളം മിക്ക വാറും എല്ലാ ഇന്റസ്ട്രികളിലും തൊഴിലുകളിലും പുരുഷന്‍മാരേക്കാള്‍ 15 ശതമാനം അല്ലെങ്കില്‍ 15,144 ഡോളര്‍ കുറവാണുള്ളത്.

ഈ വിടവ് നേരിയതാണെങ്കിലും മിക്ക ഇന്റസ്ട്രികളിലും പുരുഷന്‍മാര്‍ക്ക് ഗുണകരമായ തോതിലാണ് ശമ്പള വിടവുള്ളത്. ശമ്പള വിടവ് തിരിച്ചറിഞ്ഞിട്ടും 45 ശതമാനത്തിലധികം തൊഴിലുടമകളും ഇക്കാര്യം പരിഹരിക്കുന്നതിനായി യാതൊരു നടപടിയുമെടുക്കുന്നില്ലെന്നും പ്രസ്തുത റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു. എന്നാല്‍ ശമ്പളത്തോട് കൂടിയ പാരന്റല്‍ ലീവ് അനുവദിക്കുന്നതില്‍ കാര്യമായ പുരോഗതി ദൃശ്യമാണ്. ഇത് പ്രകാരം 50 ശതമാനത്തിലധികം തൊഴിലുടമകളും സര്‍ക്കാരിന്റെ സ്‌കീം അനുവദിക്കുന്നതിന് പുറമെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ പാരന്റല്‍ ലീവ് അനുവദിക്കുന്നുണ്ട്.

Other News in this category



4malayalees Recommends