വെറും മൂന്ന് ദിവസം കൊണ്ട് ഏഴു ഭൂഖണ്ഡങ്ങള്‍ സന്ദര്‍ശിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടി യുഎഇ വനിത

വെറും മൂന്ന് ദിവസം കൊണ്ട് ഏഴു ഭൂഖണ്ഡങ്ങള്‍ സന്ദര്‍ശിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടി യുഎഇ വനിത
വെറും മൂന്ന് ദിവസം കൊണ്ട് ഏഴു ഭൂഖണ്ഡങ്ങള്‍ സന്ദര്‍ശിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഡോ: ഖവ്‌ല അല്‍ റൊമെയ്തിയെന്ന യുഎഇ യുവതി. മൂന്നു ദിവസവും 14 മണിക്കൂറും 46 മിനിറ്റും 48 സെക്കന്‍ഡും സമയമെടുത്താണ് ഏഴ് ഭൂഖണ്ഡങ്ങളിലെ 208 രാജ്യങ്ങള്‍ ഖവ്‌ല സഞ്ചരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഫെബ്രുവരി 13ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലായിരുന്നു ഇവരുടെ യാത്ര അവസാനിച്ചത്.

'ഏകദേശം 200റോളം രാജ്യക്കാര്‍ യുഎഇയില്‍ ഉണ്ടാകും. അവരുടെ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും അറിയാനാണ് ഞാന്‍ ആഗ്രഹിച്ചത്', ഖവ്‌ല പറഞ്ഞു.

യാത്ര വളരെയേറെ പ്രയാസമുള്ളതായിരുന്നുവെന്നും തുടര്‍ച്ചയായ വിമാന യാത്രകള്‍ക്ക് ക്ഷമ അത്യാവശ്യമാണെന്നും ഖവ്‌ല വ്യക്തമാക്കി. 'പലപ്പോഴും ഈ യാത്ര അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അവസാന ലക്ഷ്യത്തിനായി ഞാന്‍ കാത്തിരുന്നു. എന്നെ പ്രചോദിപ്പിച്ചതിനും എന്റെ യാത്രയില്‍ മുന്നോട്ട് പോകാന്‍ എന്നെ പ്രോത്സാഹിപ്പിച്ചതിനും എന്റെ കുടുംബവും സുഹൃത്തുക്കളും വളരെയധികം നന്ദി അര്‍പ്പിക്കുകയാണ്', ഖവ്‌ല കൂട്ടിച്ചേര്‍ത്തു.

തനിക്ക് ലഭിച്ച ഗിന്നസ് റെക്കോര്‍ഡ് പുരസ്‌കാരം തന്റെ രാജ്യത്തിനാണ് ഖവ്‌ല സമര്‍പ്പിച്ചത്. മറ്റെല്ലാവരെയും പോലെ തനിക്കും തന്റെ രാജ്യത്തിനും അത്യപൂര്‍വ്വങ്ങളായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് ഈ ലോകത്തെ അറിയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഖവ്‌ല വ്യക്തമാക്കി. ഇന്നത്തെ കാലഘട്ടത്തില്‍ നിങ്ങള്‍ എന്ത് ചെയ്യണം എന്ന് കണ്ടുപിടിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്നും ഖവ്‌ല പറഞ്ഞു.

Other News in this category



4malayalees Recommends