യുഎസില്‍ 24 മണിക്കൂറിനുള്ളില്‍ 2439 കോവിഡ് മരണങ്ങള്‍; ആറ് മാസത്തെ ഏറ്റവും വലിയ പ പ്രതിദിന കോവിഡ് മരണസംഖ്യ; താങ്ക്‌സ് ഗിവിംഗ് ഹോളിഡേക്ക് ജനം എല്ലാം മറന്ന് അര്‍മാദിച്ചാല്‍ സ്ഥിതി വീണ്ടും വഷളാകുമെന്ന് ആശങ്ക; ആഘോഷം കര്‍ക്കശമായ നിയന്ത്രണങ്ങളോടെ

യുഎസില്‍ 24 മണിക്കൂറിനുള്ളില്‍ 2439 കോവിഡ് മരണങ്ങള്‍; ആറ് മാസത്തെ ഏറ്റവും വലിയ പ പ്രതിദിന കോവിഡ് മരണസംഖ്യ;  താങ്ക്‌സ് ഗിവിംഗ് ഹോളിഡേക്ക് ജനം എല്ലാം മറന്ന് അര്‍മാദിച്ചാല്‍ സ്ഥിതി വീണ്ടും വഷളാകുമെന്ന് ആശങ്ക; ആഘോഷം കര്‍ക്കശമായ നിയന്ത്രണങ്ങളോടെ

യുഎസില്‍ 24 മണിക്കൂറിനുള്ളില്‍ 2439 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ബുധനാഴ്ച രേഖപ്പെടുത്തിയ ഈ കോവിഡ് മരണങ്ങള്‍ ആറ് മാസത്തെ ഏറ്റവും വലിയ പ പ്രതിദിന കോവിഡ് മരണങ്ങളാണിതെന്ന് ജോണ്‍ ഹോപ്കിന്‍സ് വെളിപ്പെടുത്തിയ കണക്കുകള്‍ സ്ഥിരീകരിക്കുന്നു.താങ്ക്‌സ് ഗിവിംഗ് ഹോളിഡേ ആരംഭിക്കാനിരിക്കേയാണ് ഇത്രയും കോവിഡ് മരണങ്ങള്‍ ഒരു ദിവസം രേഖപ്പെടുത്തിയിരിക്കുന്നതെന്നത് കടുത്ത ആശങ്കയേറ്റുന്നു.


അതായത് ഹോളിഡേക്ക് ജനം യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ അടുത്തിടപഴകാന്‍ സാധ്യതയുള്ളതിനാല്‍ വരും നാളുകളില്‍ കോവിഡ് മരണങ്ങള്‍ ഇനിയുമേറുമെന്ന ഭീതിയും സംജാതമായിട്ടുണ്ട്. വ്യാഴാഴ്ച രാത്രി എട്ട് മണി വരെയുള്ള കണക്കുകള്‍ പ്രകാരം യുഎസില്‍ മൊത്തത്തില്‍ 2,62,080 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ ഒഴിവ് ദിവസമായ താങ്ക്‌സ് ഗിവിംഗ് ദിനത്തില്‍ സാധാരണ ജനം കുടുംബക്കാരോടും സുഹൃത്തുക്കളോടുമൊപ്പം കറങ്ങുന്നത് പതിവാണ്. എന്നാല്‍ ഇപ്രാവശ്യം കടുത്ത നിയന്ത്രണങ്ങളിലാണ് വ്യാഴാഴ്ച താങ്ക്‌സ് ഗിവിംഗ് ആഘോഷിക്കുന്നത്.

സമീപ ദിവസങ്ങളിലായി രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ വന്‍ തോതില്‍ ജനക്കൂട്ടം യാതൊരു നിയന്ത്രണവും പാലിക്കാതെ നിലകൊള്ളുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കോവിഡ് മുന്നറിയിപ്പുകളെ ജനം വേണ്ടത്ര ഗൗരവത്തോടെ എടുക്കുന്നില്ലെന്ന ആശങ്കയും ഇതിനെ തുടര്‍ന്ന് ശക്തമായിരുന്നു. എന്നാല്‍ വ്യാഴാഴ്ചത്തെ ആഘോഷങ്ങള്‍ക്ക് മുമ്പുള്ള ദിവസത്തില്‍ ലോസ് ഏയ്ജല്‍സ് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ വളരെ അച്ചടക്കം പാലിച്ച് നിലകൊണ്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ കോവിഡ് ഭീഷണി ഇല്ലാതാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നതിനും വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടി ത്വരിതപ്പെടുത്തുന്നതിനും കടുത്ത ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന് പുതിയ പ്രസിഡന്റ് ജോയ് ബൈഡന്‍ വെളിപ്പെടുത്തിയിരുന്നു.

Other News in this category



4malayalees Recommends