ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ സാമൂഹിക അകല നിയന്ത്രണങ്ങള്‍ പകുതിയാക്കും; ഈ ഇളവ് ലഭിക്കണമെങ്കില്‍ ബിസിനസുകള്‍ ചെക്ക് ഇന്‍ സിബിആര്‍ ആപ്പ് ഉപയോഗിക്കണം; കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ന്യൂ ഇയര്‍ ഈവ് ആഘോഷങ്ങള്‍ റദ്ദാക്കി

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ സാമൂഹിക അകല നിയന്ത്രണങ്ങള്‍ പകുതിയാക്കും; ഈ ഇളവ് ലഭിക്കണമെങ്കില്‍ ബിസിനസുകള്‍ ചെക്ക് ഇന്‍ സിബിആര്‍ ആപ്പ് ഉപയോഗിക്കണം; കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ന്യൂ ഇയര്‍ ഈവ് ആഘോഷങ്ങള്‍ റദ്ദാക്കി

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ സാമൂഹിക അകല നിയന്ത്രണങ്ങള്‍ പകുതിയായി വെട്ടിക്കുറയ്ക്കുന്നു. എന്നാല്‍ കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ന്യൂ ഇയര്‍ ഈവ് ആഘോഷങ്ങള്‍ ഇവിടെ റദ്ദാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ബിസിനസുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയന്ത്രണങ്ങളില്‍ 50 ശതമാനത്തോളം ഇളവ് അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.


ഏറ്റവും പുതിയ നീക്കമനുസരിച്ച് നാല് ചതുരശ്ര മീറ്ററില്‍ ഒരാള്‍ മാത്രമേ പാടുള്ളൂവെന്ന നിബന്ധനയാണ് ഡിസംബര്‍ രണ്ട് മുതല്‍ പകുതിയായി വെട്ടിക്കുറയ്ക്കുന്നത്. ഇത് പ്രകാരം രണ്ട് ചതുരശ്ര മീറ്ററില്‍ ഒരാള്‍ക്ക് നിലകൊള്ളാന്‍ അനുവദിക്കാന്‍ ബിസിനസുകള്‍ക്ക് സാധിക്കും. മഹാമാരിയാല്‍ വലഞ്ഞ ഈ വര്‍ഷത്തിന്റെ അവസാനം ആഘോഷിക്കാന്‍ ആളുകള്‍ക്ക് അര്‍ഹതയുള്ളതിനാലാണ് പുതിയ ഇളവുകള്‍ അനുവദിക്കുന്നതെന്നാണ് ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി ചീഫ് മിനിസ്റ്ററായ ആന്‍ഡ്ര്യൂ ബാര്‍ പറയുന്നത്.

എന്നാല്‍ പുതിയ ഇളവുകള്‍ പ്രകാരം ബിസിനസുകള്‍ക്ക് സാമൂഹിക അകല നിയമങ്ങളില്‍ ഇളവുകള്‍ ലഭിക്കണമെങ്കില്‍ അവ ആക്ട് സര്‍ക്കാരിന്റെ ചെക്ക് ഇന്‍ സിബിആര്‍ ആപ്പ് നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇളവുകളെ തുടര്‍ന്ന് ആളുകള്‍ തിങ്ങി നിറഞ്ഞ കൂടുതല്‍ വെന്യൂകള്‍ ഉണ്ടാകുമെന്നുറപ്പുള്ളതിനാല്‍ അവയിലൂടെ കോവിഡ് പടര്‍ച്ച വീണ്ടും പൊട്ടിപ്പുറപ്പെടുകയില്ലെന്ന് സര്‍ക്കാരിന് ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നുവെന്നാണ് ഹെല്‍ത്ത് മിനിസ്റ്ററായ റേച്ചല്‍ സ്റ്റീഫന്‍-സ്മിത്ത് പറയുന്നത്.



Other News in this category



4malayalees Recommends