സംവിധായകന് ആഷിഖ് അബു വാരിയന്കുന്നന് എന്ന ചലച്ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി അലി അക്ബറും 1921 എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു.
മമ ധര്‍മ്മ' എന്ന പേരില്‍ സിനിമാ നിര്‍മാണ കമ്പനിയും അദ്ദേഹം ആരംഭിച്ചിരുന്നു. ആശയത്തെ അനുകൂലിക്കുന്ന ജനങ്ങളില്‍ നിന്ന് പണം പിരിച്ച് സിനിമ നിര്‍മ്മിക്കാനാണ് അലി അക്ബര്‍ തീരുമാനിച്ചത്. ഇത് വരെ 97 ലക്ഷത്തോളം രൂപ സംഭാവനയായി ലഭിക്കുകയും ചെയ്തു.
ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് മറ്റൊരു പ്രതികരണം നടത്തിയിരിക്കുകയാണ് അലി അക്ബര്‍. 'തെരഞ്ഞെടുപ്പ് ചൂടില്‍ എല്ലാവരും മമധര്‍മ്മയെ മറന്നുവോ?'എന്നാണ് അലി അക്ബര്‍ ഫേസ്ബുക്കിലെ പോസ്റ്റിലൂടെ പ്രതികരിച്ചത്.