25 പേര്‍ക്ക് ടിക്കറ്റുകള്‍ നല്‍കി വെല്‍ഫെയര്‍ കേരള കുവൈത്ത്

25  പേര്‍ക്ക് ടിക്കറ്റുകള്‍ നല്‍കി വെല്‍ഫെയര്‍ കേരള കുവൈത്ത്
കുവൈത്ത് സിറ്റി : കോവിഡ് തീര്‍ത്ത പ്രതിസന്ധി മൂലം ഇനിയും നാട്ടിലേക്ക് മടങ്ങാന്‍ പ്രയാസമനുഭവിച്ച 25 പേര്‍ക്ക് ആശ്വാസമേകി വെല്‍ഫെയര്‍ കേരള കുവൈത്ത് സൌജന്യമായി ടിക്കറ്റുകള്‍ നല്‍കി. പ്രായമായവര്‍ , ജോലി നഷ്ട്ടപെട്ടവര്‍, രോഗികള്‍ തുടങ്ങി പ്രയാസമനുഭവിച്ചവര്‍ക്കാണ് നാടണയാന്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് തുണയായത്. കോവിഡ് പ്രതിസന്ധി രൂക്ഷമായ കഴിഞ്ഞ ജൂലൈ മാസത്തില്‍ സൌജന്യ ചാര്‍ട്ടര്‍ വിമാനത്തില്‍ 164 പേരെ വെല്‍ഫെയര്‍ കേരള കുവൈത്ത് നാട്ടിലെത്തിച്ചിരുന്നു. പ്രതിസന്ധി കാലത്ത് പ്രവാസികളെ സഹായിക്കാന്‍ ഭക്ഷ്യ കിറ്റ് വിതരണം , മരുന്ന് വിതരണം , കൌണ്‍സലിംഗ് തുടങ്ങിയ സേവനങ്ങളും നല്‍കിയിരുന്നു . ഇനിയും അനിവാര്യ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങാന്‍ പ്രയാസപ്പെടുന്നവരെ പിന്തുണക്കാന്‍ സാധ്യമാകുന്ന ശ്രമങ്ങള്‍ തുടരുന്നതായി സൌജന്യ ടിക്കറ്റ് പ്രോജെകറ്റ് കോര്‍ഡിനേറ്റര്‍ ലായിക് അഹമ്മദ് പറഞ്ഞു.

Other News in this category



4malayalees Recommends