ബന്ധുവായ സഹോദരിയെ തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തി കൗമാരക്കാരന്‍ ; കൂട്ടു നിന്ന 32 കാരിയായ അമ്മയേയും അറസ്റ്റ് ചെയ്തു

ബന്ധുവായ സഹോദരിയെ തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തി കൗമാരക്കാരന്‍ ; കൂട്ടു നിന്ന 32 കാരിയായ അമ്മയേയും അറസ്റ്റ് ചെയ്തു
ബന്ധുവായ സഹോദരിയെ തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തി കൗമാരക്കാരന്‍. രാജസ്ഥാനിലെ കോട്ടയിലെ ഹൗസിങ് കോളനിയിലാണ് സംഭവം. 26 കാരനായ സദ്ദാം എന്ന യുവാവാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൗമാരക്കാരനേയും കൊലപാതകത്തിനു കൂട്ടുനിന്ന 32കാരിയായ അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച തന്റെ ബന്ധുവായ പെണ്‍കുട്ടിയെ തുറിച്ചുനോക്കിയതിന് കൗമാരക്കാരനെ സദ്ദാം വഴക്കു പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അയല്‍വാസിയായ സദ്ദാമിനെ രാത്രിയില്‍ കൗമാരക്കാരന്‍ വീട്ടില്‍ നിന്നും പുറത്തേക്ക് വിളിച്ച് വരുത്തി.

കൗമാരക്കാരനോടൊപ്പം അവരുടെ അമ്മയുമുണ്ടായിരുന്നു. അമ്മ യുവാവിന്റെ കൈ രണ്ടും പുറകില്‍ നിന്നും കൂട്ടിപ്പിടിച്ച സമയത്ത് മകന്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കളും സമീപവാസികളും സദ്ദാമിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Other News in this category4malayalees Recommends