മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ മലയാളം ഡ്രൈവില്‍ ഇന്ന് (2811 20) 5 പി എം ന് 'പ്രവാസികളുടെ ഭാഷാ പരിജ്ഞാനവും മാധ്യമങ്ങളുടെ ഭാഷാപ്രയോഗങ്ങളും' എന്ന വിഷയത്തില്‍ ഗോള്‍ഡ് 101.3 എഫ് എം ന്യൂസ് എഡിറ്റര്‍ തന്‍സി ഹാഷിര്‍ പ്രഭാഷണം നടത്തുന്നു.

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ മലയാളം ഡ്രൈവില്‍ ഇന്ന് (2811 20) 5 പി എം ന് 'പ്രവാസികളുടെ ഭാഷാ പരിജ്ഞാനവും മാധ്യമങ്ങളുടെ ഭാഷാപ്രയോഗങ്ങളും' എന്ന വിഷയത്തില്‍ ഗോള്‍ഡ് 101.3 എഫ് എം ന്യൂസ് എഡിറ്റര്‍ തന്‍സി ഹാഷിര്‍ പ്രഭാഷണം നടത്തുന്നു.
മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ മലയാളഭാഷാ പ്രചാരണത്തിനായി നടത്തുന്ന മലയാളം ഡ്രൈവിന്റെ ഭാഗമായി ഇന്ന് (2811 20) 5 പി എം ന് യുഎഇയിലെ മലയാളികള്‍ക്കിടയില്‍ ആധികാരികമായ വാര്‍ത്ത അവതരണം കൊണ്ടും കരുത്തുറ്റ ഭാഷാ പ്രയോഗവും കൊണ്ട് ശ്രദ്ധേയയായ തന്‍സി ഹാഷിര്‍ 'പ്രവാസികളുടെ ഭാഷാ പരിജ്ഞാനവും മാധ്യമങ്ങളുടെ ഭാഷാ പ്രയോഗവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു.


കഴിഞ്ഞ പത്ത് വര്‍ഷമായി ഗോള്‍ഡ് 101.3 എഫ് എം ന്യൂസില്‍ വാര്‍ത്താ സംബന്ധമായ പരിപാടികള്‍ കൈകാര്യം ചെയ്യുന്ന തന്‍സി ഹാഷിര്‍

ഗോള്‍ഡ് 101.3 എഫ് എം ന്റെ ന്യൂസ് എഡിറ്ററുമാണ്.


യു എ .ഇ യിലെ സാമൂഹിക സാംസ്‌കാരിക സദസ്സുകളില്‍ സജീവ സാന്നിധ്യവുമായ തന്‍സി ഹാഷിര്‍ ഈ വര്‍ഷം കേരള നിയമസഭയില്‍ വെച്ചു നടന്ന ലോക കേരള സഭയില്‍ യു എ ഇ യില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാവായും പങ്കെടുത്തു.

കോവിഡ് കാലത്ത് പ്രതിസന്ധിയില്‍ അകപ്പെട്ടവരെ സഹായിക്കുന്നതിനായി

യു എ ഇ യില്‍ രൂപീകരിച്ച നോര്‍ക്ക ഹെല്പ് ഡെസ്‌കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച തന്‍സി ഹാഷിര്‍ യു എ ഇ യിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയുമാണ്. കേരളത്തിലെ പ്രളയദുരിതാശ്വാസത്തിന് വേണ്ടി ദുബായില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന Together for Kerala, ദുബായില്‍ നടന്ന ലോക കേരള സഭ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനം, NRK എമേര്‍ജിങ് ഓണ്‍ട്രപ്രെനേഴ്‌സ് മീറ്റ്, തുടങ്ങി കേരള സര്‍ക്കാരിന്റെ പ്രധാനപ്പെട്ട പരിപാടികള്‍ അവതരിപ്പിക്കുകയും യു എ ഇ യില്‍ നിരവധി സാമൂഹിക സാംസ്‌കാരിക പരിപാടികള്‍ ഏകോപിപ്പിക്കുകയും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലടക്കം ഗൗരവതരമായ സാഹിത്യസാംസ്‌കാരിക ചര്‍ച്ചകള്‍ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.


മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ കേരളപ്പിറവി ദിനത്തില്‍ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി നൂറുദിന കര്‍മ്മ പരിപാടികള്‍ ആണ് സംഘാടകര്‍ വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പരിപാടികള്‍ക്ക് വിവിധ മേഖലകളില്‍ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ ഞായറാഴ്ച്ച ബല്ലാത്ത പഹയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിനോദ് നാരായണന്റെ ചിരിയും ചിന്തയും പ്രദാനം ചെയ്ത 'കടല്‍ കടന്നെത്തുന്ന മലയാളം' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രഭാഷണം ആയിരക്കണക്കിന് ആളുകളാണ് ശ്രവിച്ചത് . അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്രദമായ മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് പ്രവര്‍ത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസര്‍, ജനേഷ് നായര്‍, ബേസില്‍ ജോണ്‍ എന്നിവരാണ്.


മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന എല്ലാവര്‍ക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും ഭാഷാ ഉന്നമനത്തിനായി നടത്തുന്ന മുഴുവന്‍ പരിപാടികളെയും ഭാഷാസ്‌നേഹികളായ മുഴുവന്‍ ആളുകളും പ്രോല്‍സാഹിപ്പിക്കണമെന്ന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യര്‍ത്ഥിച്ചു.


നാളെ (2811 20) ശനിയാഴ്ച വൈകിട്ട് യുകെ സമയം 5 PM, യുഎഇ സമയം 9 PM, ഇന്‍ഡ്യന്‍ സമയം 10.30 PM ലുമാണ് തന്‍സി ഹാഷിറിന്റെ പ്രഭാഷണം നടക്കുന്നത് . തത്സമയം പരിപാടിയില്‍ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷന്‍ യുകെ ചാപ്റ്റന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികള്‍ ഷെയര്‍ ചെയ്തും പ്രോത്സാഹിപ്പിക്കണമെന്നും പ്രവര്‍ത്തക സമിതി അഭ്യര്‍ത്ഥിച്ചു.


https://www.facebook.com/MAMIUKCHAPTER/live/



Other News in this category



4malayalees Recommends