പ്രതിഷേധത്തിനിടെ കര്‍ഷകര്‍ക്ക് രക്ഷകനായ യുവാവിനെതിരെ പോലീസ് . കര്‍ഷക നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച ദില്ലി ചലോ പ്രതിഷേധം ഹരിയാനയിലെ അംബാലയില്‍ പോലീസ് തടഞ്ഞപ്പോള്‍ ജലപീരങ്കി വാഹനത്തിന് മേല്‍ കയറി വെള്ളം പമ്പു ചെയ്യുന്നത് ഓഫാക്കിയ വിദ്യാര്‍ത്ഥിയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
അംബാലയിലെ ജയ്സിങ് എന്ന കര്‍ഷകന്റെ മകനായ നവ്ദീപ് എന്ന 26 കാരന് മേല്‍ വധശ്രമത്തിനാണ് കേസ്. ജീവപര്യന്തം തടവു വരെ കിട്ടാവുന്ന കുറ്റത്തിന് പുറമേ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കാട്ടി മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കര്‍ഷകരുടെ രക്ഷകനായി ശ്രദ്ധ നേടിയ നവ്ദീപിന് ഇനി വിചാരണങ്ങളുടെ കാലമെന്ന് ചുരുക്കം.