മറഡോണയുടെ ആ അവസാന ആഗ്രഹം സാധിക്കാതെ പോയി ; മരിച്ചാല്‍ എംബാം ചെയ്യണമെന്ന ആഗ്രഹം പങ്കുവച്ചിരുന്നു...?
ബുധനാഴ്ച അന്തരിച്ച ഇതിഹാസ ഫുട്ബോള്‍ താരം ഡീഗോ മറഡോണയുടെ അവസാനത്തെ ആഗ്രഹം എന്തായിരുന്നു. 60ാം ജന്മ ദിന ആഘോഷത്തിന് മുമ്പ് ഡീഗോ കുടുംബാംഗങ്ങളോട് ഇക്കാര്യം പറഞ്ഞിരുന്നതായി അടുപ്പമുള്ള മാധ്യമപ്രവര്ത്തകന് മാര്ട്ടിന് അരെവാലോ വെളിപ്പെടുത്തി. മരിച്ചാല്‍ തന്റെ ശരീരം എംബാം ചെയ്തു സൂക്ഷിക്കണമെന്നായിരുന്നു ആഗ്രഹം. കേടു കൂടാതെ മൃതദേഹം ആരാധകര്‍ക്ക് കാണാനായിരുന്നു ഡീഗോ ഇങ്ങനെ ആഗ്രഹം പ്രകടിപ്പിച്ചത്. പ്രതിമ നിര്‍മ്മിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വേണ്ടെന്നും മൃതദേഹം എംബാം ചെയ്താല്‍ മതിയെന്നുമാണ് പറഞ്ഞത്. എന്നാല്‍ മൃതദേഹം വ്യാഴാഴ്ച സംസ്കരിച്ചു. ഇതുസംബന്ധിച്ച് മറഡോണയുമായി അടുത്ത ബന്ധുക്കള്‍ പ്രതികരിച്ചിട്ടില്ല.