ഡീഗോ മറഡോണയുടെ മൃതദേഹത്തിന് അരികില്‍ നിന്ന് സെല്‍ഫിയെടുത്ത ശ്മശാനം ജീവനക്കാരുടെ പണിപോയി. പ്രസിഡന്റിന്റെ കൊട്ടാരമായ കാസ റൊസാദയില്‍ പൊതു ദര്‍ശനത്തിനായി എത്തും മുമ്പായിരുന്നു പേടകത്തിന്റെ മൂടി തുറന്ന് ഇവര്‍ ചിത്രം പകര്‍ത്തിയത്.
മറഡോണയുടെ മുഖം കാണുന്ന വിധമായിരുന്നു സെല്‍ഫി. ജീവനക്കാരന് തള്ളവിരല്‍ ഉയര്‍ത്തിപിടിക്കുന്നതും കാണാം. രണ്ടു ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ഇതോടെ ആരാധകര്‍ വിമര്‍ശനവുമായി എത്തി. തുടര്‍ന്ന് ജീവനക്കാരെ ജോലിയില്‍നിന്ന് പുറത്താക്കിയതായി ഫ്യൂണറല്‍ പാര്‍ലര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവര്‍ക്കെതിരെ നിയമ നടപടി തുടങ്ങി.