യുപി ആശുപത്രിയില്‍ സൂക്ഷിച്ച പെണ്‍കുട്ടിയുടെ മൃതദേഹം കടിച്ചുവലിച്ച് തെരുവ് നായ ; വേദനയാകുന്നു ഈ കാഴ്ച

യുപി ആശുപത്രിയില്‍ സൂക്ഷിച്ച പെണ്‍കുട്ടിയുടെ മൃതദേഹം കടിച്ചുവലിച്ച് തെരുവ് നായ ; വേദനയാകുന്നു ഈ കാഴ്ച
യുപിയിലെ ആശുപത്രിയില്‍ സൂക്ഷിച്ച പെണ്‍കുട്ടിയുടെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ചു. യുപി സംഭാല്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.

ആശുപത്രി വരാന്തയില്‍ സ്‌ട്രെക്ചറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തെരുവ് നായ് നക്കുന്ന വീഡിയോ പുറത്തുവന്നു. വ്യാഴാഴ്ച റോഡ് അപകടത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തും മുമ്പ് മരിച്ചിരുന്നോ എന്ന് വ്യക്തമല്ല.

സ്‌ട്രെക്ച്ചറില്‍ വെളുത്ത തുണി പുതപ്പിച്ച് കിടക്കുന്ന മൃതദേഹത്തില്‍ നായ് നക്കുന്ന 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്.

ഒന്നര മണിക്കൂറോളം പെണ്‍കുട്ടിയെ ആരും ശ്രദ്ധിച്ചില്ലെന്നും അനാസ്ഥയാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

ആശുപത്രി നടപടികള്‍ക്ക് പിന്നാലെ പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കി. ഒരു മിനിറ്റ് ശ്രദ്ധിക്കാതെ മാറിയപ്പോഴാണ് സംഭവമെന്നാണ് ആശുപത്രി വിശദീകരണം.

Other News in this category4malayalees Recommends