ബാര്‍കോഴ ഇടപാടുമായി ബന്ധപ്പെട്ട ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം. സ്പീക്കറുടെ അനുമതി മാത്രം മതിയെന്ന നിയമോപദേശമാണ് ആഭ്യന്തര വകുപ്പിന് ലഭിച്ചത്.
പണം കൈമാറിയെന്ന് ബിജു രമേശ് പറയുന്ന സമയത്ത് ചെന്നിത്തല മന്ത്രിയോ പ്രതിപക്ഷ നേതാവോ അല്ല. കെപിസിസി പ്രസിഡന്റായിരുന്നു. അതിനാല്‍ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണ്ട. നിലവില്‍ എംഎല്‍എ ആയതിനാല്‍ സ്പീക്കറുടെ അനനുമതിക്കായി ഫയല്‍ അയക്കുമോയെന്ന സംശയമുണ്ട്. മുന്‍മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരേയും അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.