സോളാര്‍ കേസ് ; ഇരയെ കൊണ്ട് പറയിച്ചതും എഴുതിച്ചതും ഗണേഷ് കുമാര്‍ ; വെളിപ്പെടുത്തലുമായി മനോജ് കുമാര്‍

സോളാര്‍ കേസ് ; ഇരയെ കൊണ്ട് പറയിച്ചതും എഴുതിച്ചതും ഗണേഷ് കുമാര്‍ ; വെളിപ്പെടുത്തലുമായി  മനോജ് കുമാര്‍
സോളാര്‍ കേസില്‍ ഇരയായ സ്ത്രീയെ കൊണ്ട് ഓരോന്ന് പറയിപ്പിക്കുകയും എഴുതിക്കുകയും ചെയ്തതിന് പിന്നില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയും അദ്ദേഹത്തിന്റെ പിഎയുമാണെന്ന് കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി മനോജ് കുമാര്‍. ഇനിയെങ്കിലും ഇതു തുറന്നു പറയാതിരുന്നാല്‍ ദൈവ ദോഷം കിട്ടുമെന്ന് മനോജ് കുമാര്‍ പത്തനാപുരത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കവേ പറഞ്ഞു.

സോളാര്‍ വിഷയം വന്നപ്പോള്‍ താനാണ് മുഖ്യപ്രതി എന്നറിഞ്ഞ ഗണേഷ് കുമാര്‍ തന്നെ സഹായിക്കണമെന്ന് എന്നോട് പറഞ്ഞു. പക്ഷെ ദൈവം പോലും പൊറുക്കാത്ത തരത്തില്‍ പിന്നീട് ആ സ്ത്രീയെ കൊണ്ട് ഗണേഷ് കുമാറും പിഎയും ചേര്‍ന്ന് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തു., മനോജ്കുമാര്‍ പറഞ്ഞു.

ഗണേഷ് കുമാറിന്റെയും ബാലകൃഷ്ണ പിള്ളയുടേയും വിശ്വസ്തനായിരുന്ന മനോജ്കുമാര്‍ അടുത്തിടെയാണ് കേരള കോണ്‍ഗ്രസ് (ബി) വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Other News in this category



4malayalees Recommends