ജായ് ബൈഡന് വൈറ്റ്ഹൗസില്‍ പ്രവേശിക്കാന്‍ സാധിക്കുക 80 മില്യണ്‍ വോട്ടുകള്‍ നിയമാനുസൃതമാണെന്ന് തെളിയിച്ചാല്‍ മാത്രമെന്ന് ട്രംപ്; പെന്‍സില്‍ വാനിയ അപ്പീല്‍ കോടതി ഇക്കാര്യത്തില്‍ ട്രംപിനെതിരെ വിധി പുറപ്പെടുവിച്ചിട്ടും പിന്മാറാതെ ട്രംപിന്റെ കടുംപിടിത്തം

ജായ് ബൈഡന് വൈറ്റ്ഹൗസില്‍ പ്രവേശിക്കാന്‍ സാധിക്കുക 80 മില്യണ്‍ വോട്ടുകള്‍ നിയമാനുസൃതമാണെന്ന് തെളിയിച്ചാല്‍ മാത്രമെന്ന് ട്രംപ്; പെന്‍സില്‍ വാനിയ അപ്പീല്‍ കോടതി ഇക്കാര്യത്തില്‍ ട്രംപിനെതിരെ വിധി പുറപ്പെടുവിച്ചിട്ടും പിന്മാറാതെ ട്രംപിന്റെ കടുംപിടിത്തം
യുഎസില്‍ പുതുതായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോയ് ബൈഡന് വൈറ്റ്ഹൗസില്‍ പ്രവേശിക്കാന്‍ സാധിക്കുക അദ്ദേഹത്തിന് ലഭിച്ച 80 മില്യണ്‍ വോട്ടുകള്‍ നിയമനുസൃതമാണെന്ന് തെളിയിച്ചാല്‍ മാത്രമാണെന്ന് മുന്നറിയിപ്പേകി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ബൈഡന്റെ ജയത്തെ ചോദ്യം ചെയ്ത് കോടതി കയറിയ ട്രംപ് പുതിയ ഭീഷണിയുമാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലത്തെ കോടതി വഴി നിര്‍വീര്യമാക്കാന്‍ ശ്രമിച്ച ട്രംപിനെതിരെ ഫിലാദല്‍ഫിയയിലെ അപ്പീല്‍ കോടതി വെള്ളിയാഴ്ച കടുത്ത രീതിയില്‍ രംഗത്തെത്തിയിട്ടും ട്രംപ് പിന്മാറാന്‍ തയ്യാറല്ലെന്നാണ് പുതിയ ഭീഷണിയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ബൈഡന്‍ നേടിയ വോട്ടുകള്‍ നിയമാനുസൃതമല്ലെന്നാരോപിച്ചായിരുന്നു തോല്‍വി സമ്മതിക്കാതെ ട്രംപ് കോടതി കയറി അധികാരത്തില്‍ കടിച്ച് തൂങ്ങാന്‍ ശ്രമിച്ചിരുന്നത്.തെരഞ്ഞെടുപ്പില്‍ കൃത്രിമത്വത്തിന് കൂട്ട് നിന്നുവെന്ന് ആരോപിച്ച് ട്രംപ് യുഎസിലെ മുതിര്‍ന്ന സൈബര്‍ സെക്യൂരിറ്റി ഒഫീഷ്യലിനെ പിരിച്ച് വിട്ട് പ്രതികാരം തീര്‍ത്താണ് ട്രംപ് ബൈഡനെതിരെ പുതിയ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ജനവികാരത്തെ കോടതി വഴി അട്ടിമറിക്കാന്‍ ശ്രമിച്ച ട്രംപ് കാംപയിനെ മൂന്ന് ജഡ്ജിമാരുടെ പാനല്‍ രൂക്ഷമായാണ് വിമര്‍ശിച്ചിരിക്കുന്നത്. മെയില്‍ വഴി വോട്ടിംഗ് നിര്‍വഹിച്ച മില്യണ്‍ കണക്കിന് പെന്‍സില്‍ വാനിയ വോട്ടര്‍മാരുടെ വോട്ടുകള്‍ നിയമാനുസൃതമല്ലെന്നാണ് ട്രംപ് ആരോപിക്കുന്നത്. ഇവ നിയമാനുസൃതമാണെന്ന് തെളിയിച്ചാല്‍ മാത്രമേ ബൈഡന് വൈറ്റ്ഹൗസില്‍ പ്രവേശിക്കാനാവുകയുള്ളൂവെന്ന കടുംപിടിത്തത്തിലാണ് ട്രംപ്. റിപ്പബ്ലിക്കന്‍മാര്‍ നിയമിച്ചവരാണ് ട്രംപിനെതിരെ രംഗത്തെത്തിയിരിക്കുന്ന മൂന്ന് ജഡ്ജുമാരെന്നതും ശ്രദ്ധേയമാണ്.

Other News in this category



4malayalees Recommends