കാനഡയിലെ ഭൂരിഭാഗം പേരെയും 2021 സെപ്റ്റംബറോടെ കോവിഡ് വാക്‌സിനേഷന് വിധേയമാക്കുമെന്ന് ട്ര്യൂഡോ;രാജ്യത്തെ ഏറ്റവും വലിയ ഇമ്യൂണൈസേഷന്‍ പദ്ധതിക്ക് നേതൃത്വമേകുന്നത് മുന്‍ നാറ്റോ കമാന്‍ഡര്‍; പിഫിസറിന്റെ രണ്ട് ഡോസുകള്‍ ഏവര്‍ക്കും ലഭ്യമാക്കും

കാനഡയിലെ ഭൂരിഭാഗം പേരെയും 2021 സെപ്റ്റംബറോടെ കോവിഡ് വാക്‌സിനേഷന് വിധേയമാക്കുമെന്ന് ട്ര്യൂഡോ;രാജ്യത്തെ ഏറ്റവും വലിയ ഇമ്യൂണൈസേഷന്‍ പദ്ധതിക്ക് നേതൃത്വമേകുന്നത് മുന്‍ നാറ്റോ കമാന്‍ഡര്‍; പിഫിസറിന്റെ രണ്ട് ഡോസുകള്‍ ഏവര്‍ക്കും ലഭ്യമാക്കും

കാനഡയിലെ ഭൂരിഭാഗം പേരെയും 2021 സെപ്റ്റംബറോടെ കോവിഡ് വാക്‌സിനേഷന് വിധേയമാക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡോ രംഗത്തെത്തി. ഇതിനായി സമഗ്രമായ പദ്ധതി തയ്യാറാക്കി വരുന്നുവെന്നും രാജ്യത്തെ ഏത് പ്രദേശത്താണ് ജീവിക്കുന്നതെന്നത് പരിഗണിക്കാതെ സാധ്യമായ ഏവരേയും വാക്‌സിനേഷന് വിധേയമാക്കുമെന്നാണ് ട്രൂഡോ ഉറപ്പേകിയിരിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകളും മരണങ്ങളും പെരുകി വരുന്നതിനാല്‍ എല്ലാ കാനഡക്കാരെയും വാക്‌സിനേഷന് വിധേയമാക്കുന്നതിന് വര്‍ധിച്ച മുന്‍ഗണനയും പ്രാധാന്യവുമാണ് നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു.


രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇമ്യൂണൈസേഷന്‍ പദ്ധതിയാണ് നടപ്പിലാക്കാന്‍ പോകുന്നതെന്നും പ്രധാനമന്ത്രി വിശദീകരിക്കുന്നു. മുന്‍ നാറ്റോ കമാന്‍ഡറായ മേജര്‍ ജനറല്‍ ഡാനി ഫോര്‍ട്ടിന്റെ നേതൃത്വത്തിലായിരിക്കു ം വാക്‌സിന്‍ വിതരണം കാനഡയില്‍ നടപ്പിലാക്കുന്നത്. അദ്ദേഹമായിരിക്കും വാക്‌സിനേഷന്റെ കോഡിനേഷന്‍ നിര്‍വഹിക്കുന്നത്. ഇതിനായുള്ള കോള്‍ഡ് സ്‌റ്റോറേജ് ആവശ്യകതകളും ഡാറ്റ ഷെയയറിംഗും ആദിമ ജനവിഭാഗങ്ങള്‍ക്കിടയില്‍ വാക്‌സിന്‍ ഉറപ്പ് വരുത്തലും ആയി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്കെല്ലാം നേതൃത്വമേകുന്നത് ഫോര്‍ട്ടിനായിരിക്കുമെന്നും ട്രൂഡോ വെളിപ്പെടുത്തുന്നു.

വാക്‌സിന്‍ ഡോസുകള്‍ മൈനസ് 70 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കാനുള്ള ഫ്രീസറുകള്‍ ഫെഡറല്‍ സര്‍ക്കാര്‍ നേരത്തെ തന്നെ വാങ്ങിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറയുന്നു. 2021ലെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ ആറ് മില്യണ്‍ ഡോസുകള്‍ വിതരണം ചെയ്യുമെന്നാണ് ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ ഡോ. ഹോവാര്‍ഡ് എന്‍ജൂ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം പിഫിസര്‍ വാക്‌സിന്റെ രണ്ട് ഡോസുകളായിരിക്കും ഓരോരുത്തര്‍ക്കും നല്‍കുന്നത്. അടുത്ത മാസം വാക്‌സിന് അംഗീകാരം ലഭിക്കുമെന്നാണ് ഹെല്‍ത്ത് കാനഡ പറയുന്നത്.

Other News in this category



4malayalees Recommends