സൗത്ത് ഓസ്‌ട്രേലിയയിലെ പാരഫീല്‍ഡ് കോവിഡ് ക്ലസ്റ്റര്‍ വ്യാപിക്കുന്നത് ആശങ്കയേറ്റുന്നു; ഒരു കുട്ടിയടക്കം പുതുതായി രണ്ട് രോഗികള്‍; ക്ലസ്റ്ററുമായി ബന്ധപ്പെട്ട് 33 കേസുകള്‍; സ്റ്റേറ്റില്‍ നിലവില്‍ 19 ആക്ടീവ് കേസുകള്‍; കടുത്ത മുന്നറിയിപ്പുമായി അധികൃതര്‍

സൗത്ത് ഓസ്‌ട്രേലിയയിലെ പാരഫീല്‍ഡ് കോവിഡ് ക്ലസ്റ്റര്‍ വ്യാപിക്കുന്നത് ആശങ്കയേറ്റുന്നു; ഒരു കുട്ടിയടക്കം പുതുതായി രണ്ട് രോഗികള്‍; ക്ലസ്റ്ററുമായി ബന്ധപ്പെട്ട് 33 കേസുകള്‍; സ്റ്റേറ്റില്‍ നിലവില്‍ 19 ആക്ടീവ് കേസുകള്‍;  കടുത്ത മുന്നറിയിപ്പുമായി അധികൃതര്‍

സൗത്ത് ഓസ്‌ട്രേലിയയിലെ പാരഫീല്‍ഡ് കോവിഡ് ക്ലസ്റ്റര്‍ വ്യാപിക്കുന്നത് ആശങ്കയേറ്റുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സ്റ്റേറ്റില്‍ രണ്ട് പുതിയ കേസുകളാണ് ക്ലസ്റ്ററുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതോടെ ഈ ക്ലസ്റ്ററുമായി ബന്ധപ്പെട്ട് മൊത്തം 33 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മഹാമാരി തുടങ്ങിയത് മുതല്‍ സ്റ്റേറ്റില്‍ ഇതുവരെയായി മൊത്തം 561 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതുതായി തിരിച്ചറിഞ്ഞ രണ്ട് രോഗികളെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്.


നിലവില്‍ 19 ആക്ടീവ് കേസുകളാണ് സൗത്ത് ഓസ്‌ട്രേലിയയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പുതുതായിരേഖപ്പെടുത്തിയിരിക്കുന്ന രോഗികളിലൊന്ന് ഒരു കുട്ടിയാണെന്നാണ് സ്‌റ്റേറ്റിലെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ നിക്കോള സ്പുരിയര്‍ പറയുന്നത്. ക്ലസ്റ്ററിന് തുടക്കമിട്ട കുടുംബാംഗമാണീ കുട്ടി. സ്ഥിരീകരിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് രോഗം പകര്‍ന്ന 30 കാരിയാണ് രണ്ടാമത്തെ രോഗി.രോഗം ബാധിച്ച ആണ്‍കുട്ടി ഇന്റന്‍സീവ് ഇംഗ്ലീഷ് ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയാണ്.

ഈ സ്‌കൂളിന് ക്ലസ്റ്ററുമായി ബന്ധമുണ്ടായെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് എല്ലാ കുട്ടികളോടും നേരത്തെ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. ഇവരെ ഒരു മെഡി-ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പാരഫീല്‍ഡ് ക്ലസ്റ്റര്‍ നിലവില്‍ ആശങ്കയുയര്‍ത്തുന്നുവെന്നാണ് സ്പുരിയര്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. വെള്ളിയാഴ്ച 3840 ടെസ്റ്റുകള്‍ നടത്തിയതില്‍ താന്‍ നിരാശയിലാണെന്നാണ് സ്പുരിയര്‍ വ്യക്തമാക്കുന്നത്. ടെസ്റ്റിംഗ് നിരക്ക് വളരെ താഴെയാണെന്നും ഇത് ഉയര്‍ത്തേണ്ടിയിരിക്കുന്നുവെന്നും സ്പുരിയര്‍ പറയുന്നു.

Other News in this category



4malayalees Recommends