ക്യൂന്‍സ്ലാന്‍ഡില്‍ ആറ് കളിപ്പാട്ടങ്ങള്‍ അപകടഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ചു; ഇവയുടെ ഭാഗങ്ങള്‍ വിഴുങ്ങി കുട്ടികള്‍ ശ്വാസം മുട്ടി മരിക്കുമെന്ന് മുന്നറിയിപ്പ്; രണ്ട് പ്ലഷ് ടോയ്‌സിനും ചില പസില്‍ ടോയ്‌സിനും റെയിന്‍ബോ സര്‍ക്കിള്‍ സ്റ്റാക്കറിനും നിരോധനം

ക്യൂന്‍സ്ലാന്‍ഡില്‍ ആറ് കളിപ്പാട്ടങ്ങള്‍ അപകടഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ചു; ഇവയുടെ ഭാഗങ്ങള്‍ വിഴുങ്ങി കുട്ടികള്‍ ശ്വാസം മുട്ടി മരിക്കുമെന്ന് മുന്നറിയിപ്പ്; രണ്ട് പ്ലഷ് ടോയ്‌സിനും ചില പസില്‍ ടോയ്‌സിനും റെയിന്‍ബോ സര്‍ക്കിള്‍ സ്റ്റാക്കറിനും നിരോധനം

ക്യൂന്‍സ്ലാന്‍ഡില്‍ ആറ് കളിപ്പാട്ടങ്ങള്‍ അപകടഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ചു. ഇവയുടെ ഭാഗങ്ങള്‍ കുട്ടികള്‍ വിഴുങ്ങിപ്പോകാന്‍ സാധ്യതയുള്ളത് പരിഗണിച്ചാണ് ഇവ വില്‍പനയില്‍ നിന്നും പിന്‍വലിച്ചത്. ക്രിസ്മസിന് മുന്നോടിയായി നടത്തിയ ഗൗരവപരമായ അന്വേഷണത്തെ തുടര്‍ന്നാണ് അധികൃതര്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ ഗണത്തില്‍ പെടുന്ന കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കരുതെന്ന് ക്യൂന്‍സ്ലാന്‍ഡിലെ മാതാപിതാക്കള്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്.


ക്യൂന്‍സ്ലാന്‍ഡ് സര്‍ക്കാരിന്റെ ഓഫീസ് ഫോര്‍ ഫെയര്‍ ട്രേഡിംഗ് ആണ് 266 റീട്ടെയിലര്‍മാര്‍ വില്‍പനക്ക് വച്ചിരുന്ന 5600 ടോയ് ലൈനുകളില്‍ ഇത് സംബന്ധിച്ച പരിശോധന നടത്തി അപകടസാധ്യതയുള്ള കളിപ്പാട്ടങ്ങള്‍ പിന്‍വലിപ്പിച്ചിരിക്കുന്നത്. വളരെ ചെറിയ കുട്ടികള്‍ക്ക് അപകടം വരുത്തി വയ്ക്കുന്ന ആറ് തരത്തിലുള്ള കളിപ്പാട്ടങ്ങളാണ് പിന്‍വലിച്ചിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം പ്ലഷ് ടോയ്‌സാണ്. ഇതില്‍ ഒന്ന് പാ പട്രോള്‍ ടോയും മറ്റേത് സ്‌ക്യുറല്‍ ടോയ് നട്ടുമാണ്.

ഇതിന് പുറമെ വുഡന്‍ ആല്‍ഫബറ്റ് പസില്‍, വുഡന്‍ നമ്പര്‍ പസില്‍ , മാഗ്നറ്റിക് നമ്പര്‍ പസില്‍, റെയിന്‍ബോ സര്‍ക്കിള്‍ സ്റ്റാക്കര്‍, എന്നിയവയുടെ വില്‍പനയും നിരോധിച്ചിട്ടുണ്ട്.ഇവ ഒരു കാരണവശാലും കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കരുതെന്നും അവയുടെ ഭാഗങ്ങള്‍ കുട്ടികള്‍ വിഴുങ്ങി ശ്വാസം മുട്ടി മരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് രക്ഷിതാക്കള്‍ക്ക് അധികൃതര്‍ കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്.ക്രിസ്മസ് സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ ഇവ കണ്ടാലും വാങ്ങരുതെന്നാണ് അറ്റോര്‍ണി ജനറലായ ഷാനന്‍ ഫെന്റിമാന്‍ താക്കീത് ചെയ്തിരിക്കുന്നത്.

Other News in this category



4malayalees Recommends