എന്‍എസ്ഡബ്ല്യൂവിലെ വിവിധ ഭാഗങ്ങളെ കടുത്ത ഉഷ്ണ തരംഗം വലയ്ക്കുമെന്ന് മുന്നറിയിപ്പ്; സിഡ്‌നിയില്‍ 39 ഡിഗ്രിയായി 1960ന് ശേഷമുള്ള ഏറ്റവും ചൂടനുഭവപ്പെടും; സ്റ്റേറ്റില്‍ ചിലയിടങ്ങളില്‍ 45 ഡിഗ്രി വരെ ഊഷ്മാവുയരും; തീരപ്രദേശങ്ങളില്‍ 40 ഡിഗ്രിയാകും

എന്‍എസ്ഡബ്ല്യൂവിലെ വിവിധ ഭാഗങ്ങളെ കടുത്ത ഉഷ്ണ തരംഗം വലയ്ക്കുമെന്ന് മുന്നറിയിപ്പ്; സിഡ്‌നിയില്‍ 39 ഡിഗ്രിയായി 1960ന് ശേഷമുള്ള ഏറ്റവും ചൂടനുഭവപ്പെടും; സ്റ്റേറ്റില്‍ ചിലയിടങ്ങളില്‍ 45 ഡിഗ്രി വരെ ഊഷ്മാവുയരും; തീരപ്രദേശങ്ങളില്‍ 40 ഡിഗ്രിയാകും
എന്‍എസ്ഡബ്ല്യൂവിലെ വിവിധ ഭാഗങ്ങളെ കടുത്ത ഉഷ്ണ തരംഗം വലയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാരണത്താല്‍ സിഡ്‌നിയില്‍ 1960ന് ശേഷമുള്ള ഏറ്റവും ചൂടാര്‍ന്ന ദിവസങ്ങളാണ് സംജാതമാകാന്‍ പോകുന്നത്.സിഡ്‌നിക്ക് പുറമെ എന്‍എസ്ഡബ്ല്യൂവിലെ വിവിധ ഭാഗങ്ങള്‍ വറചട്ടിക്ക് സമാനമായിത്തീരുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. തല്‍ഫലമായി സിഡ്‌നിയില്‍ ഞായറാഴ്ച ചൂട് 39 ഡിഗ്രി വരെയാണ് വര്‍ധിക്കാന്‍ പോകുന്നതെന്നാണ് പ്രവചനം.

കടുത്ത ഉഷ്ണ തരംഗമാണ് എന്‍എസ്ഡബ്ല്യൂവില്‍ ഉണ്ടാകുന്നതെന്നും അത് ഞായറാഴ്ചയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ ജാനെ ഗോള്‍ഡിംഗ് പ്രവചിക്കുന്നു. ഇതിനെ തുടര്‍ന്ന് രാത്രിയില്‍ വരെ ചൂടേറുന്ന അവസ്ഥയെ നേരിടാന്‍ സിഡ്‌നിക്കാര്‍ തയ്യാറെടുക്കണമെന്നും ഗോള്‍ഡിംഗ് മുന്നറിയിപ്പേകുന്നു. എന്‍എസ്ഡബ്ല്യൂവിന് ചുറ്റും ചൂടുള്ള വായു തങ്ങി നില്‍ക്കുന്നുവെന്നും ഇത് തീരപ്രദേശ ജില്ലകളിലേക്കും വ്യാപിക്കുമെന്നും ഞായറാഴ്ച സ്ഥിതി മോശമാകുമെന്നും ഗോള്‍ഡിംഗ് മുന്നറിയിപ്പേകുന്നു.

ചൂടേറിയ നവംബറിന്റെ മൂര്‍ധന്യാവസ്ഥയാണ് ഇന്‍ലാന്‍ഡ് എന്‍എസ്ഡബ്ല്യൂവിലെ ചില ഭാഗങ്ങളിലുണ്ടാകാന്‍ പോകുന്നതെന്നും രാത്രിയിലെ താപനില റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നും ഗോള്‍ഡിംഗ് പ്രവചിക്കുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും ഇന്‍ലാന്‍ഡ് എന്‍എസ്ഡബ്ല്യൂവില്‍ താപനില 45 ഡിഗ്രിയാകുകുമെന്നും തീരപ്രദേശത്തിനടുത്തുള്ള സ്ഥലങ്ങളില്‍ അത് ഏതാണ്ട് 40 ഡിഗ്രിയാകുമെന്നും അവര്‍ മുന്നറിയിപ്പേകുന്നു. പകല്‍ സമയത്തെ ചൂടും വരാനിരിക്കുന്ന രണ്ട് ദിവസങ്ങളില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചേക്കാമെന്നും ബ്യൂറോ ഓഫ് മെറ്റീരിയോളജി പ്രവചിക്കുന്നു.

Other News in this category4malayalees Recommends