ഓസ്‌ട്രേലിയക്കാര്‍ കോവിഡ് കാരണം വിവിധ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നതിനാല്‍ രാജ്യത്തെ വീട് വിലകള്‍ കുത്തനെ ഉയര്‍ന്നേക്കും; കാരണം പ്രവാസികള്‍ തദ്ദേശീയരേക്കാള്‍ വീടുകള്‍ക്ക് കൂടുതല്‍ വില നല്‍കുന്നതും വില്‍പനക്ക് വച്ച വീടുകളുടെ അപര്യാപ്തതയും

ഓസ്‌ട്രേലിയക്കാര്‍ കോവിഡ് കാരണം വിവിധ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നതിനാല്‍ രാജ്യത്തെ വീട് വിലകള്‍ കുത്തനെ ഉയര്‍ന്നേക്കും; കാരണം  പ്രവാസികള്‍ തദ്ദേശീയരേക്കാള്‍ വീടുകള്‍ക്ക് കൂടുതല്‍ വില നല്‍കുന്നതും വില്‍പനക്ക് വച്ച വീടുകളുടെ അപര്യാപ്തതയും
ഓസ്‌ട്രേലിയക്കാര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും കോവിഡ് കാരണം സ്വദേശത്തേക്ക് മടങ്ങുന്നത് വര്‍ധിച്ച് വരുന്നതിനാല്‍ രാജ്യത്തെ പ്രോപ്പര്‍ട്ടി വിലകളില്‍ വര്‍ധനവുണ്ടാകുമെന്ന് പുതിയ റിപ്പോര്‍ട്ട്. വീടുകള്‍ക്ക് ആവശ്യക്കാരേറുന്നതിനെ തുടര്‍ന്നാണീ വര്‍ധനവ്.മാര്‍ച്ച് മുതല്‍ കോവിഡ് കാരണം വിവിധ രാജ്യങ്ങളില്‍ നിന്നും ഇതുവരെയായി 3,89,000 ഓസ്‌ട്രേലിയക്കാര്‍ മാതൃരാജ്യത്തേക്ക് തിരിച്ചെത്തിയെന്നാണ് ഡിഎഫ്ടിഎ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

ഇത്തരത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ വീടുകള്‍ വാങ്ങുന്നതിനായി പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലേക്ക് തിക്കിത്തിരക്കിയെത്തുന്നതും രാജ്യത്ത് വില്‍പനക്കുള്ള വീടുകളുടെ അപര്യാപ്തതയും കാരണം വീടുകളുടെ വിലയില്‍ കുതിച്ച് ചാട്ടമുണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിശ്വസിക്കുന്നത്. ഇത്തരത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികളായ ഓസ്‌ട്രേലിയക്കാര്‍ക്ക് പ്രീമിയം പ്രൈസില്‍ വീടുകള്‍ വില്‍ക്കാന്‍ തയ്യാറായി സിഡ്‌നിയിലുടനീളമുള്ള നിരവധി ഏജന്റുമാര്‍ സന്നദ്ധത പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.

സിഡ്‌നിയിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ വില്‍പനക്ക് വച്ചിരിക്കുന്ന വീടുകളുടെ ലഭ്യത വളരെ കുറവായ സാഹചര്യത്തിലാണീ നീക്കമെന്നതിനാല്‍ ഇത് വീടുകളുടെ വിലയേറ്റുമെന്നാണ് പ്രവചനം. സിഡ്‌നിക്ക് പുറമെ രാജ്യത്തെ മറ്റ് നഗരങ്ങളിലും സമാനമായ സ്ഥിതിയാണ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റുകളില്‍ ഉടലെടുത്ത് കൊണ്ടിരിക്കുന്നത്. തല്‍ഫലമായി രാജ്യമാകമാനം വീടുവിലകള്‍ കുത്തനെ ഉയരുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. തദ്ദേശീയരേക്കാള്‍ ഉയര്‍ന്ന വില വീടുകള്‍ക്ക് കൊടുത്ത് അവ സ്വന്തമാക്കാന്‍ പ്രവാസികള്‍ സന്നദ്ധരാണെന്നാണ് എക്‌സ്പാറ്റ് മാര്‍ക്കറ്റില്‍ സ്‌പെഷ്യലൈസ് ചെയ്ത മാക്‌സ് വാള്‍സ് ഇന്റര്‍നാഷണല്‍ ഏജന്റായ അന്തോണി വാള്‍സ് വെളിപ്പെടുത്തുന്നത്. ഓസ്‌ട്രേലിയന്‍ ഡോളര്‍ ദുര്‍ബലമായ സാഹചര്യത്തില്‍ ആസ്‌കിംഗ് പ്രൈസിനേക്കാള്‍ 20 ശതമാനം വരെ വില കൂടുതല്‍ കൊടുത്ത് വീടുകള്‍ സ്വന്തമാക്കാന്‍ നിരവധി പ്രവാസികള്‍ സന്നദ്ധരായിട്ടുണ്ടെന്നും തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ മാക്‌സ് വാള്‍സ് എടുത്ത് കാട്ടുന്നു.

Other News in this category4malayalees Recommends