കാനഡ കുടിയേറ്റത്തിന് ശ്രമിക്കുന്നവര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യം; ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്നത് കാനഡയിലേക്ക് കുടിയേറാന്‍; കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക്, സൗജന്യ യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയര്‍ തുടങ്ങിയവയാല്‍ കാനഡ നമ്പര്‍ വണ്‍

കാനഡ കുടിയേറ്റത്തിന് ശ്രമിക്കുന്നവര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യം; ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍  ആഗ്രഹിക്കുന്നത് കാനഡയിലേക്ക് കുടിയേറാന്‍;  കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക്, സൗജന്യ യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയര്‍  തുടങ്ങിയവയാല്‍ കാനഡ നമ്പര്‍ വണ്‍
ലോകമെമ്പാടുമുള്ള ഏറ്റവും കൂടുതല്‍ പേര്‍ കാനഡയിലേക്ക് കുടിയേറാനാണ് താല്‍പര്യപ്പെടുന്നതെന്ന് ഏറ്റവും പുതിയൊരു പഠനം വെളിപ്പെടുത്തുന്നു. ആഗോളതലത്തിലുള്ള ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് റെമിറ്റ്‌ലി ഈ പഠനം നടത്തി സവിശേഷമായ ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. 100ല്‍ അധികം രാജ്യങ്ങളിലെ ഇത്തരം സെര്‍ച്ചുകളുടെ എണ്ണം വിശകലനം ചെയ്യുകയായിരുന്നു ഗവേഷകര്‍ ചെയ്തിരുന്നത്. വിദേശത്തേക്ക് നീങ്ങുന്നതും കുടിയേറുന്നതുമായി ബന്ധപ്പെട്ട ഗൂഗിള്‍ സെര്‍ച്ചുകളുടെ എണ്ണമാണ് ഇതിനായി റെമിറ്റ്‌ലി സൂക്ഷ്മമായി വിശകലനം ചെയ്തിരിക്കുന്നത്.

ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്തിരിക്കുന്നത് 'ഹൗ ടു ഇമിഗ്രേറ്റ് കാനഡ...?' എന്നാണ്. വിവിധ രാജ്യങ്ങളില്‍ നിന്നും ഭൂരിഭാഗം പേരും കുടിയേറാന്‍ ഏറ്റവും ആഗ്രഹിക്കുന്ന കാനഡയിലേക്കാണെന്നും അല്ലെങ്കില്‍ തങ്ങളുടെ ഡ്രീം ഡെസ്റ്റിനേഷനായി ഇവര്‍ കാനഡയെ ആണ് കാണുന്നതെന്നും ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 29 വലിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇക്കാര്യത്തില്‍ കാനഡയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇക്കാര്യത്തില്‍ 13 രാജ്യങ്ങളുടെ ലിസ്റ്റില്‍ ജപ്പാന്‍ പത്താം സ്ഥാനത്താണ്.

കുടിയേറാന്‍ ഇഷ്ടപ്പെടുന്നവരുടെ മനം കവരുന്ന കാര്യത്തില്‍ ജര്‍മനി മൂന്നാം സ്ഥാനത്തും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഖത്തര്‍, ഓസ്‌ട്രേലിയ എന്നിവയുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ യുഎസിന് വെറും ഒമ്പതാം സ്ഥാനം മാത്രമേ ലഭിച്ചിട്ടുള്ളൂ. കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക്, സൗജന്യ യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയര്‍, തുടങ്ങിയ നിരവധി കാര്യങ്ങള്‍ മൂലമാണ് ഏറ്റവും കൂടുതല്‍ പേര്‍ കുടിയേറാന്‍ കാനഡയ്ക്ക് പ്രഥമ സ്ഥാനം നല്‍കിയിരിക്കുന്നത്.ഇതിന് പുറമെ ഗ്ലോബല്‍ പീസ് ഇന്‍ഡെക്‌സ് പ്രകാരം സമാധാനത്തിന്റെ കാര്യത്തില്‍ കാനഡ മുന്‍നിരയിലായതും കുടിയേറ്റക്കാരുടെ സ്വപ്‌ന ഭൂമിയായി കാനഡ മാറാന്‍ മറ്റൊരു കാരണമായിട്ടുണ്ട്.

Other News in this category



4malayalees Recommends