മറഡോണയുടെ മരണം ചികിത്സാ പിഴവെന്ന ആരോപണം ; നിഷേധിച്ച് ഡോക്ടര്‍ ; ഡോക്ടര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി റിപ്പോര്‍ട്ട്

മറഡോണയുടെ മരണം ചികിത്സാ പിഴവെന്ന ആരോപണം ; നിഷേധിച്ച് ഡോക്ടര്‍ ; ഡോക്ടര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി റിപ്പോര്‍ട്ട്
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിന് കാരണം ചികിത്സാ പിഴവെന്ന് ആരോപണം. മറഡോണയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ആരോപണം നിഷേധിച്ച് മറഡോണയുടെ പേഴ്‌സണല്‍ ഡോക്ടര്‍ രംഗത്തെത്തി.

മറഡോണയുടെ കുടുംബ ഡോക്ടര്‍ക്കെതിരെയാണ് ആരോപണം. ഡോക്ടര്‍ക്കെതിരെ മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. താരത്തെ ആശുപത്രിയിലെത്തിക്കാന്‍ മനഃപ്പൂര്‍വ്വം വൈകിപ്പിച്ചെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

മറഡോണയെ ചികിത്സിച്ച ഡോക്ടര്‍ ലെപ്പോള്‍ഡോ ലൂക്കിന്റെ വസതിയിലും ആശുപത്രിയിലും പൊലീസ് പരിശോധന നടത്തി. ഡോക്ടര്‍ ഒളിവിലാണ്. തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയക്ക് വിധേയനായ മറഡോണ കഴിഞ്ഞ 11 നാണ് ആശുപത്രി വിട്ടത്. തുടര്‍ന്ന് ബ്യൂണസ് അയേഴ്‌സിലെ വസതിയില്‍ മദ്യവിമുക്തിയുമായി ബന്ധപ്പെട്ട ചികിത്സയില്‍ ആയിരുന്നു. ഇതിനിടെയായിരുന്നു മരണം സംഭവിച്ചത്. മറഡോണയ്ക്ക് നല്‍കിയ മരുന്നുകളെ സംബന്ധിച്ചും മക്കള്‍ സംശയം ഉന്നയിച്ചിരുന്നു.

നവംബര്‍ 25 നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മറഡോണയുടെ അപ്രതീക്ഷിതമരണം സംഭവിക്കുന്നത്.

Other News in this category4malayalees Recommends