കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പ്രയോജനകരമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. ബിജെപി സര്‍ക്കാരിനെ അധികാരത്തിന്റെ ലഹരി ബാധിച്ചിരിക്കുന്നു. മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങളും എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തു.
'കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. സര്‍ക്കാര്‍ വരുമാനം ഇരട്ടിപ്പിച്ചു, പക്ഷേ അദാനിഅംബാനിമാരുടേതാണെന്ന് മാത്രം. ഇപ്പോഴും കരിനിയമങ്ങളെ പിന്തുണക്കുന്നവര്‍ കര്‍ഷകര്‍ക്ക് അനുകൂലമായി എന്ത് പരിഹാരമാണ് നിര്‍ദേശിക്കാന്‍ പോകുന്നത്?' എന്നും രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു.