കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിനെതിരെ രംഗത്ത് വന്ന് യുവാവ് ; നൂറു കോടിയുടെ മാനനഷ്ടകേസുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിനെതിരെ രംഗത്ത് വന്ന് യുവാവ് ; നൂറു കോടിയുടെ മാനനഷ്ടകേസുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
കോവിഷീല്‍ഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ടയാള്‍ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത തനിക്ക് ആരോഗ്യ പ്രശ്‌നമുണ്ടായെന്നും അഞ്ചു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടപടി.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതും മാനസികപ്രശ്‌നങ്ങളും ഉണ്ടായെന്നാണ് ആരോപണം. ചെന്നൈ സ്വദേശിയായ 40 വയസ്സുള്ള ബിസിനസ് കണ്‍സള്‍ട്ടന്റാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. തനിക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

ഒക്ടോബര്‍ ഒന്നിന് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ നിന്നാണ് ഇയാള്‍ വാക്‌സിന്‍ എടുത്തത്.

നിലവില്‍ തന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ദീര്‍ഘകാലം ചികിത്സ നടത്തേണ്ടി വരുമോ എന്ന ആശങ്കയുണ്ടെന്നും ആരോഗ്യത്തെക്കുറിച്ചുള്ള കടുത്ത ആശങ്കയിലാണ് ഇപ്പോള്‍ കഴിയുന്നതെന്നും ഇദ്ദേഹം പറഞ്ഞു. അതിനാല്‍ വക്കീല്‍ നോട്ടീസ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാര തുകയായ അഞ്ച് കോടിരൂപ നല്‍കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

വാക്‌സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലെത്തി വിതരണ കാര്യങ്ങളില്‍ ചര്‍ച്ച നടക്കവേയാണ് യുവാവ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends