ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചത് ചോദ്യം ചെയ്ത മകനെ 56 കാരനായ പിതാവ് വെടിവച്ചു കൊലപ്പെടുത്തി

ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചത് ചോദ്യം ചെയ്ത മകനെ 56 കാരനായ പിതാവ് വെടിവച്ചു കൊലപ്പെടുത്തി
ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചത് ചോദ്യം ചെയ്ത മകനെ വെടിവച്ച് കൊലപ്പെടുത്തി 56 കാരന്‍. ഉത്തര്‍പ്രദേശിലെ ബറേലി മൊറാദാബാദിലാണ് ക്രൂര സംഭവം നടന്നത്. 56കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് എതിരെ കൊലപാതകത്തിനും ബലാംത്സംഗത്തിനും കേസ് എടുത്തു.

നവംബര്‍ 25ന് ബന്ധുവിന്റെ വിവാഹത്തിനായി കുടുംബത്തിലുള്ളവരെല്ലാം പോയ സമയത്താണ് വീട്ടില്‍ ഒറ്റക്കായിരുന്ന മരുമകളെ ഭര്‍തൃപിതാവ് ലൈംഗീക പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് പീഡന വിവരം യുവതി ഭര്‍ത്താവിനെ അറിയിച്ചു. ഭര്‍ത്താവും അമ്മയും ചേര്‍ന്ന് അച്ഛനെ ചോദ്യം ചെയ്തു. എന്നാല്‍ ഇളയ മകന്‍ 56കാരന്റെ കൂടെ നിന്നു.

തുടര്‍ന്നുണ്ടായ വഴക്കിനൊടുവിലാണ് അച്ഛന്‍ മൂത്ത മകനെ വെടിവച്ച് കൊലപ്പെടുത്തിയത്. അച്ഛന്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ ജീവനക്കാരനാണ്. കൊല്ലപ്പെട്ട യുവാവ് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്.

Other News in this category4malayalees Recommends