യുകെയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള വ്യാപകമായ കോവിഡ് ടെസ്റ്റിംഗ് ആരംഭിച്ചു; ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡില്ലെന്ന് ഉറപ്പ് വരുത്തി ക്രിസ്മസിന് വീടുകൡലേക്ക് പോകാം; യൂണിവേഴ്‌സിറ്റികളില്‍ ടെസ്റ്റിനായി താല്‍ക്കാലിക സെന്ററുകള്‍

യുകെയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള വ്യാപകമായ കോവിഡ് ടെസ്റ്റിംഗ് ആരംഭിച്ചു; ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡില്ലെന്ന് ഉറപ്പ് വരുത്തി ക്രിസ്മസിന് വീടുകൡലേക്ക് പോകാം; യൂണിവേഴ്‌സിറ്റികളില്‍ ടെസ്റ്റിനായി താല്‍ക്കാലിക സെന്ററുകള്‍

യുകെയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള വ്യാപകമായ കോവിഡ് ടെസ്റ്റിംഗ് ആരംഭിച്ചു.ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി ക്രിസ്മസ് അവധിക്ക് വീടുകളിലേക്ക് പോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി യൂണിവേഴ്‌സിറ്റികള്‍ ഈ ടെസ്റ്റിനായി താല്‍ക്കാലിക ടെസ്റ്റിംഗ് സെന്ററുകള്‍ തുറന്നിട്ടുണ്ട്. ഇവയിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസ് വിട്ട് വീടുകൡലേക്ക് പോകുന്നതിന് മുമ്പ് ഈ ആഴ്ച ടെസ്റ്റിന് വിധേരാകാന്‍ സാധിക്കും.


വിദ്യാര്‍ത്ഥികളോട് രണ്ട് ടെസ്റ്റുകള്‍ക്ക് വിധേയരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ടെസ്റ്റിലൂടെ നെഗറ്റീവ് സ്ഥിരീകരിക്കുന്നവര്‍ക്ക് ഡിസംബര്‍ മൂന്നിന് ആരംഭിക്കുന്ന ട്രാവല്‍ വിന്‍ഡോയിലൂടെ യൂണിവേഴ്‌സിറ്റികളില്‍ നിന്നും വീടുകളിലേക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ പോകാന്‍ സാധിക്കും. യുകെയില്‍ യൂണിവേഴ്‌സിറ്റികളും കോളജുകളും മാസങ്ങള്‍ക്ക് ശേഷം തുറന്നതിന്റെ ഫലമായി അവിടങ്ങളില്‍ അപകടകരമായ കോവിഡ് ബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് യൂണിവേഴ്‌സിറ്റികളില്‍ നിന്നും കോവിഡ് പൊതു സമൂഹത്തിലേക്ക് പടരാതിരിക്കുന്നതിന് ക്രിസ്മസിന് മുന്നോടിയായി വിദ്യാര്‍ത്ഥികളെ വ്യാപകമായ ടെസ്റ്റിംഗിന് വിധേയരാക്കുന്നത്.

എന്നാല്‍ ഈ ടെസ്റ്റിംഗ് വളണ്ടറി അടിസ്ഥാനത്തിലാണ് നടത്തുന്നതെന്നും അതിനാല്‍ എല്ലാ യൂണിവേഴ്‌സിറ്റികളും ഇതിനുള്ള സൗകര്യമൊരുക്കിയിട്ടില്ലെന്നുമുള്ള ആശങ്കാജനകമായ റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ നിരവധി യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ടെസ്റ്റിംഗ് സെന്ററുകള്‍ ഒരുക്കി നിരവധി പേരെ പരിശോധനക്ക് വിധേയമാക്കിയിട്ടുമുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് ദി വെസ്‌ററ് ഓഫ് ഇംഗ്ലണ്ട് സ്‌പോര്‍ട്‌സ് സെന്ററിനെയാണ് താല്‍ക്കാലിക ടെസ്റ്റിംഗ് സൈറ്റായി മാറ്റിയിരിക്കുന്നത്. ഇവിടെ ഡിസംബര്‍ ആറ് വരെ ടെസ്റ്റ് പ്രദാനം ചെയ്യാനായി 90 ജീവനക്കാരെയും നിരവധി വിദ്യാര്‍ത്ഥികളെയും ടെസ്റ്റിന് വിധേയരാക്കും.

മിക്ക വിദ്യാര്‍ത്ഥികളും ഈ ടെസ്റ്റിനോട് സഹകരിക്കുന്നുണ്ടെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ബ്രാഡ്‌ഫോര്‍ഡിലെ സ്റ്റുഡന്റ് യൂണിയന്‍ സബാറ്റിക്കല്‍ ഓഫീസറായ ഇന്‍ഷാല്‍ അഹമ്മദ് വെളിപ്പെടുത്തുന്നത്. തങ്ങളുടെ വീടുകളില്‍ പ്രായമായവരും വള്‍നറബിളായവരുമായവരേറെയുള്ളതിനാല്‍ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി തങ്ങള്‍ക്ക് കോവിഡില്ലെന്ന് ഉറപ്പാക്കി ക്രിസ്മസിന് വീടുകൡലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നുവെന്നും അഹമ്മദ് വെളിപ്പെടുത്തുന്നു. ട്രാവല്‍ വിന്‍ഡോ ഡിസംബര്‍ ആറ് വരെയാണ് നിലനില്‍ക്കുന്നത്.

Other News in this category4malayalees Recommends