ഇന്ത്യന്‍ അതിര്‍ത്തിയില്‍ ബ്രഹ്മപുത്ര നദിയില്‍ ഡാം നിര്‍മ്മിക്കാനൊരുങ്ങി ചൈന ; അതിര്‍ത്തി വെട്ടിപിടിക്കാനുള്ള ശ്രമത്തെ ജാഗ്രതയോടെ കണ്ട് ഇന്ത്യ

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ബ്രഹ്മപുത്ര നദിയില്‍ ഡാം നിര്‍മ്മിക്കാനൊരുങ്ങി ചൈന ; അതിര്‍ത്തി വെട്ടിപിടിക്കാനുള്ള ശ്രമത്തെ ജാഗ്രതയോടെ കണ്ട് ഇന്ത്യ
ചൈന അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം ഉയര്‍ത്തുന്നു. രാജ്യത്തിന്റെ അതിര്‍ത്തി വെട്ടിപ്പിടിക്കാനുളള ശ്രമങ്ങളെ സൈന്യം ചെറുത്തുതോല്‍പ്പിച്ചതോടെ ഇന്ത്യക്കെതിരെ വീണ്ടും തിരിഞ്ഞ് ചൈന. ബ്രഹ്മപുത്ര നദിയുടെ ടിബറ്റിലെ ഭാഗത്ത് വന്‍കിട അണക്കെട്ട് നിര്‍മ്മിക്കാനുളള പദ്ധതികളുമായി ചൈന മുന്നോട്ടുപോവുകയാണ്. പതിനാലാം പഞ്ചവത്സരപദ്ധതിയില്‍ ഇതിനുളള നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന് ചൈനീസ് ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്.

ഇന്ത്യയിലേക്കുളള ജലമൊഴുക്ക് തടയുക എന്നതാണ് ചൈനയുടെ പ്രധാനലക്ഷ്യം എന്നാണ് കരുതുന്നത്. അരുണാചല്‍ പ്രദേശിലെ തൊട്ടടുത്തുളള മെഡോഗ് പ്രദേശത്താണ് ഡാം നിര്‍മ്മാണം. ലോകത്തിലെ തന്നെ നീളം കൂടിയ നദികളില്‍ ഒന്നായ ബ്രഹ്മപുത്രയുടെ ഉത്ഭവം ചൈനയിലെ ടിബറ്റിലാണ്. തുടര്‍ന്ന് ഇന്ത്യ, ബംഗ്‌ളാദേശ് എന്നിവിടങ്ങളിലൂടെ ഒഴുകിയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നത്.

Other News in this category4malayalees Recommends