ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നേതാവ് ; വീട്ടില്‍ സൂക്ഷിക്കുന്ന പണം ഇപ്പോള്‍ ' കൂമ്പാരമായി ; വെളിപ്പെടുത്തി കാരി ലാം

ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നേതാവ് ; വീട്ടില്‍ സൂക്ഷിക്കുന്ന പണം ഇപ്പോള്‍ ' കൂമ്പാരമായി ; വെളിപ്പെടുത്തി കാരി ലാം
ശമ്പളം ഇപ്പോള്‍ വീട്ടില്‍ സൂക്ഷിക്കേണ്ട അവസ്ഥയാണെന്ന് ഹോങ്കോങ്ങിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാം. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നേതാക്കളില്‍ ഒരാളാണ് കാരി ലാം. ബാങ്ക് അക്കൗണ്ട് ഇല്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് കാരി ലാം പറയുന്നു.

യുഎസ് ട്രഷറി ഏര്‍പ്പെടുത്തിയ ഉപരോധമാണ് ഇതിന് കാരണമെന്നും ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തി. ഹോങ്കോങ്ങിനുമേലുള്ള ചൈനയുടെ പുതിയ സുരക്ഷാ നിയമത്തിന് മറുപടിയായാണ് ലാമിനും മറ്റു ഉദ്യോഗസ്ഥര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയത്.

'എല്ലാത്തിനും എല്ലാ ദിവസവും പണം ഉപയോഗിക്കുന്നു. നിങ്ങളുടെ മുന്നില്‍ ഇരിക്കുന്നത് ഹോങ്കോങ് എസ്എആറിന്റെ (സ്‌പെഷല്‍ അഡ്മിനിസ്‌ട്രേറ്റീവ് റീജിയന്‍) ചീഫ് എക്‌സിക്യൂട്ടീവ് ആണ്. അവര്‍ക്ക് ബാങ്കിങ് സേവനമൊന്നും ലഭ്യമാക്കിയിട്ടില്ല. വീട്ടില്‍ പണത്തിന്റെ കൂമ്പാരമുണ്ട്. എന്റെ ശമ്പളം സര്‍ക്കാര്‍ എനിക്ക് പണമായി നല്‍കുന്നു' അവര്‍ വ്യക്തമാക്കുന്നു

Other News in this category4malayalees Recommends