ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷാചാരണം 202021 ന്റെ പ്രൗഡഗംഭീരമായ ഉദ്ഘാടനത്തിന് കാന്റര്‍ബ്‌റി വേദിയാകുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷാചാരണം 202021 ന്റെ പ്രൗഡഗംഭീരമായ  ഉദ്ഘാടനത്തിന് കാന്റര്‍ബ്‌റി വേദിയാകുന്നു.
ഇംഗ്ലണ്ടിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായ കാന്റര്‍ബ്‌റിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷചാരണം 2020 21, ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുന്നു.

വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നവംബര്‍ 29ന്, ഞായറാഴ്ച (29/11/2020) വൈകുന്നേരം 6മണിക്ക് നിര്‍വ്വഹിക്കുന്ന ഉദ്ഘാടനത്തിന് കാന്റര്‍ബ്‌റി ഉള്‍പ്പെടെയുള്ള മാര്‍ സ്ലീവാ മിഷന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കുടുംബകൂട്ടായ്മ കമ്മീഷന്‍ അറിയിച്ചു.

ഉത്ഘാടനത്തിന്റെ തത്സമയം ഓരോ സഭാവിശ്വാസിയും അതാതു ഭവനങ്ങളില്‍ തിരികള്‍ തെളിച്ചു പങ്കുചേരുവാനും തുടര്‍ന്ന് വരും ദിവസങ്ങളിലുള്ള കുടുംബപ്രാര്‍ത്ഥനകളില്‍ അത് തുടരുവാനും അഭിവന്ദ്യ പിതാവ് ആഗ്രഹിക്കുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ 8 റീജിയണുകളിലായി വ്യാപിച്ചുകിടക്കുന്ന ആയിരത്തിലധികം വരുന്ന കുടുംബകൂട്ടായ്മകളെ ഊര്‍ജസ്വലമാക്കി സഭാമക്കളുടെ വിശ്വാസജീവിതം കൂടുതല്‍ കരുത്തുറ്റത്താക്കിമാറ്റുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ആണ് കുടുംബകൂട്ടായ്മ വര്‍ഷാചരണം.

രൂപതയുടെ കര്‍മ്മപദ്ധതിയായ 'ലിവിങ് സ്റ്റോണ്‍' ലെ നാലാമത്തെ വര്‍ഷമായ കുടുംബകൂട്ടായ്മ വര്‍ഷം മികവുറ്റതാക്കി മാറ്റുവാന്‍ ഉള്ള പരിശ്രമത്തിലാണ് രൂപതയുടെ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലയ്ക്കലും ചെയര്‍മാന്‍ ഫാദര്‍ ഹാന്‍സ് പുതിയകുളങ്ങരയും നേതൃനിരയില്‍ ഉള്ള കുടുംബകൂട്ടായ്മ കമ്മീഷന്‍.

താഴെപറയുന്ന വ്യക്തികളെ ഉള്‍കൊള്ളിച്ചാണ് രൂപതാ കുടുംബകൂട്ടായ്മ കമ്മീഷന്‍ രൂപീകൃതമായിരിക്കുന്നത്


രക്ഷാധികാരി : മാര്‍ ജോസഫ് സ്രാമ്പിക്കല്‍,


വികാരി ജനറാല്‍ ഇന്‍ചാര്‍ജ് : മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് തോമസ് ചേലയ്ക്കല്‍,


ചെയര്‍മാന്‍ : ഫാദര്‍ ഹാന്‍സ് പുതിയകുളങ്ങര,


കോര്‍ഡിനേറ്റര്‍ : ഷാജി തോമസ് (നോറിച്ച് )

സെക്രട്ടറി : റെനി സിജു (എയില്‍സ്‌ഫോഡ് ),


പി ര്‍ ഒ : വിനോദ് തോമസ് (ലെസ്റ്റര്‍),


ആഡ് ഹോക്ക് പാസ്റ്ററല്‍ കൌണ്‍സില്‍ പ്രതിനിധി : ഡീക്കന്‍ അനില്‍ ലൂക്കോസ്.


മറ്റ് അംഗങ്ങള്‍ ;


1) ഫിലിപ്പ് കണ്ടൊത്ത് (ബ്രിസ്റ്റോള്‍ കാര്‍ഡിഫ് ),


2) ജിനോ ജോസ് ജെയിംസ് (കേംബ്രിഡ്ജ് ),


3) ക്രിസ്റ്റി സെബാസ്റ്റ്യന്‍ (കവന്‍ട്രി),


4) ജെയിംസ് മാത്യു (ഗ്ലാസ്‌ഗോ),


5) തോമസ് ആന്റണി (ലണ്ടന്‍),


6) കെ. എം ചെറിയാന്‍ (മാഞ്ചെസ്റ്റര്‍),


7) ജിതിന്‍ ജോണ്‍ (സൗത്താംപ്റ്റണ്‍),


8) ആന്റണി മടുക്കകുഴി (പ്രെസ്റ്റണ്‍).

Other News in this category4malayalees Recommends