ലിഫ്റ്റിന്റെ കതകിനും ഗ്രില്ലിനുമിടയില്‍ കുടുങ്ങി ; അഞ്ചു വയസ്സുകാരന്‍ മരിച്ചു

ലിഫ്റ്റിന്റെ കതകിനും ഗ്രില്ലിനുമിടയില്‍ കുടുങ്ങി ; അഞ്ചു വയസ്സുകാരന്‍ മരിച്ചു
ലിഫ്റ്റിന്റെ കതകിന് ഗ്രില്ലിനും ഇടയില്‍ അകപ്പെട്ട അഞ്ചു വയസ്സുകാരന്‍ മരിച്ചു. ധാരാവി പാല്‍വഡി മേഖലയിലെ കോസി ഷെല്‍റ്റര്‍ കെട്ടിടത്തില്‍ മുഹമ്മദ് ഷെയ്ഖ് ആണ് ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് അപകടത്തില്‍പ്പെട്ടത്. നാലാം നിലയില്‍ ഇറങ്ങാന്‍ മറ്റു കുട്ടികളോടൊപ്പം കയറിയ ഷെയ്ഖ്, ലിഫ്റ്റ് നിന്നിട്ടും ഇറങ്ങിയില്ല.

മുകള്‍ നിലയിലേക്കു നീങ്ങിത്തുടങ്ങിയപ്പോള്‍ ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ ലിഫ്റ്റിന്റെ കതകിനു ഗ്രില്ലിനു ഇടയില്‍ അകപ്പെടുകയായിരുന്നു. ഉടന്‍ മരിച്ചു.

Other News in this category4malayalees Recommends